Breaking News

നിരന്തരമായ പീഡനം: പോക്‌സോ കേസ് പ്രതിക്ക് 50 വര്‍ഷം തടവും പിഴയും

തൃശൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 50 വര്‍ഷം തടവും 3.75 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. വലക്കാവ് മണ്ണൂര്‍ ഇമ്മട്ടിവീട്ടില്‍ എബിനെ(24)നെയാണ് തൃശൂര്‍ അതിവേഗ പ്രത്യേക പോക്‌സോ കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി മൂന്ന് വര്‍ഷവും രണ്ട് മാസവും കൂടി തടവ് ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എ.സുനിത, അഭിഭാഷകനായ ടി.ഋഷിചന്ദ് എന്നിവര്‍ കോടതിയില്‍ ഹാജരായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *