![]()
ലോക്ക് ഡൗണ്‍ ചൊവ്വാഴ്ച അര്‍ധ രാത്രി മുതല്‍
ന്യൂഡൽഹി:ഇന്ന് രാത്രി 12 മണി മുതൽ രാജ്യത്തിന് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 21 ദിവസത്തേക്കാണ് ലോക്ക് ഡൗൺ. കൊവിഡിന്‍റെ സമൂഹ വ്യാപനം തടയുന്നതിനാണ് നടപടി. രാജ്യത്തിന്‍റെ രക്ഷയ്ക്ക് ഈ നടപടി വളരെ അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി.
ജനതാ കർഫ്യു ജനങ്ങൾ ഏറ്റെടുത്തു. രാജ്യത്തിന് ഒരു പ്രശ്നം വന്നാൽ ഭാരതീയർ ഒന്നാണെന്ന് ഇതിലൂടെ നമ്മൾ തെളിയിച്ചു. കൊവിഡിനെ നേരിടാൻ സോഷ്യൽ ഡിസ്റ്റൻസിങ് എന്ന ഒരു പ്രതിവിധി മാത്രമേയുള്ളു. കൊവിഡ് മഹാമാരിയുടെ പിടിയിൽ നിന്ന് മോചിതരാകാൻ എല്ലാവരും ഇത് ചെയ്തേ മതിയാകൂ. രോഗം ബാധിച്ചവർ മാത്രമല്ല, എല്ലാവരും ഇത് പിന്തുടരണം. ഒരാൾ ചെയ്യുന്ന തെറ്റ്, മുഴുവൻ രാജ്യത്തെയും ബാധിക്കും. അതിന്‍റെ പ്രത്യാഘാതം വളരെ വലുതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിന് 15000 കോടി രൂപയുടെ പ്രഖ്യാപനവും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തി.