

ഗുവാഹത്തി: മിസോറാമില്‍ നിര്‍മ്മാണത്തിലിരുന്ന റെയില്‍വെ പാലം തകര്‍ന്ന് വീണ് 17 പേര്‍ മരിച്ചു. മിസോറാം മുഖ്യമന്ത്രിയാണ് മരണ വിവരം പുറത്തുവിട്ടത്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. അപകട സമയത്ത് 27 പേര്‍ പാലത്തിന്റെ നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് വിവരം.



