Breaking News

മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കാതിരിക്കാന്‍ 10 ലക്ഷം, യുവതിയുടെ ആത്മഹത്യയില്‍ പ്രതി പിടിയില്‍

തിരുവനന്തപുരം:  കോളേജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ തൃശ്ശൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. തൃശ്ശൂര്‍ മേത്തില്‍ ഓലശ്ശേരി ഹൗസില്‍ നിഖില്‍ പ്രസാദ് ആണ് അറസ്റ്റിലായത്. പളുകല്‍ കരുമാനൂര്‍ സ്വദേശികളായ സ്റ്റാന്‍ലി-ബീന ദമ്പതിമാരുടെ മകളായ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ആതിര (19) കഴിഞ്ഞ 22-നാണ് വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ചത്. വാട്‌സാപ്പ് വഴി പരിചയപ്പെട്ട ആതിരയുമായി അടുപ്പത്തിലായ ശേഷം മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ പത്ത് ലക്ഷം രൂപയാണ് നിഖില്‍ ആവശ്യപ്പെട്ടത്. 

പളുകല്‍ പോലീസിന്റെ അന്വേഷണത്തില്‍ ആത്മഹത്യയ്ക്ക് കാരണക്കാരനെന്ന കുറ്റം ചുമത്തിയാണ് നിഖിലിനെ അറസ്റ്റുചെയ്തത്. പോലീസ് അന്വേഷണത്തെത്തുടര്‍ന്നാണ് ഇയാള്‍ ഛത്തീസ്ഗഡിലേക്ക് കടന്നത്.ആത്മഹത്യ ചെയ്യുന്നതിന് ഒരുമാസംമുമ്പ് ആതിര കന്യാകുമാരി എസ്.പി.ക്ക് പരാതി നല്‍കിയിരുന്നു. 

വാട്‌സാപ്പിലൂടെ പരിചയപ്പെട്ട നിഖില്‍ പ്രസാദ്, തന്റെ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും വിദേശത്തുള്ള തന്റെ അമ്മയ്ക്ക് അയച്ച് 10 ലക്ഷം രൂപ ചോദിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നുമായിരുന്നു പരാതി. 

പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് ആതിര ആത്മഹത്യ ചെയ്തത്.പോലീസ് ആതിരയുടെ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ പരിശോധിച്ചപ്പോള്‍ ഇരുവരുടെയും ബന്ധം ഉറപ്പിക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചിരുന്നു.ആത്മഹത്യയ്ക്ക് മുമ്പായി കൈയിലെ ഞരമ്പ് മുറിച്ച്, ഫോട്ടോ എടുത്ത് നിഖിലിന് വാട്‌സാ പ്പില്‍ അയച്ചിരുന്നതായും പോലീസിന് തെളിവുലഭിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *