Breaking News

സൗജന്യ ഓൺലൈൻ പരിശീലന കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം.

നാഷണൽ സ്കിൽ ഇന്ത്യ മിഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം രാജധാനി ഫിനിഷിങ് സ്കൂൾ (RFS)നടത്തുന്ന സൗജന്യ ഓൺലൈൻ പരിശീലന കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. സിവിൽ എഞ്ചിനീറിംഗിൽ ഐ. ടി. ഐ,  ഡിപ്ലോമ, ബിടെക്, ഇവയിൽ ഏതെങ്കിലും ഒന്ന് പൂർത്തിയാക്കിയവർക്ക് ആണ് അവസരം.അഞ്ചു ദിവസം ആണ് പരിശീലനം. ഇക്കഴിഞ്ഞ ഏപ്രിൽ, മെയ്‌, മാസങ്ങളിൽ ആയി കേരളത്തിലെ വിവിധ കോളേജുകളിലെ 3000 ത്തിൽ അധികം  സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി കൾക്ക് സൗജന്യ പരിശീലനം നൽകിയ സ്ഥാപനം ആണ് നാഷണൽ സ്കിൽ ഇന്ത്യ മിഷന്റെ അംഗീകാരത്തോടെ തിരുവനന്തപുരം ആസ്ഥാന മായി പ്രവർത്തിക്കുന്ന രാജധാനി ഫിനിഷിങ് സ്കൂളും, കരിയർ അക്കാ ഡമി യും.. സിവിൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയവർക്ക് കൺസ്ട്രക്ഷൻ മേഘലയിൽ മികച്ച ജോലി നേടുവാൻ ലക്ഷ്യമിട്ടുള്ളതാണ്  ഈ സൗജന്യ ഓൺലൈൻ പരിശീലനം…ഇത്  വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ..8848272179,9846664642

Leave a Reply

Your email address will not be published. Required fields are marked *