Breaking News

സ്വര്‍ണക്കടത്ത് കേസിന്റെ മുഖ്യ സൂത്രധാരന്‍ മുഖ്യമന്ത്രി: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിന്റെ മുഖ്യസൂത്രധാരന്‍ മുഖ്യമന്ത്രിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ശിവശങ്കരിനെ കൂടാതെ രണ്ടു മന്ത്രിമാരും മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടു ഉന്നത ഉദ്യോഗസ്ഥരും സ്വര്‍ണക്കടത്തുകാരുമായി നിരന്തരം ബന്ധം പുലര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വളരെ ഉത്തരവാദിത്തത്തോടുകൂടിയാണ് താന്‍ ആരോപണം ഉന്നയിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ നിരയന്തരം കയറിയിറങ്ങിയിട്ടുണ്ട്. ഇത് നിഷേധിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. ഇപ്പോള്‍ അറസ്റ്റിലായ ശിവശങ്കറില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരും. താന്‍ തെളിവ് നല്‍കേണ്ട കാര്യമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ശിവശങ്കര്‍ നിരവധി തവണ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് വിളിക്കുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. അന്വേഷണ സംഘത്തിന് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ടി വന്നേക്കാം. സ്വപ്‌നയെ ശിവശങ്കറിന് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയാണ്. അല്ലാതെ ശിവശങ്കര്‍ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തുകയായിരുന്നില്ല. മുഖ്യമന്ത്രിയാണ് ഇവര്‍ക്കിടിയിലുള്ള മീഡിയേറ്ററെന്നും സുരേന്ദ്രേന്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *