Breaking News

ശിവശങ്കറിനെ കസ്റ്റംസും അറസ്റ്റ് ചെയ്തു

കൊച്ചി: ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഉളള എം.ശിവശങ്കറിനെ കസ്റ്റംസും അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലാ ജയിലില്‍ എത്തിയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സൂപ്രണ്ടിന്റെ നേതൃത്വത്തിലുളള സംഘം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിന്റെ തുടരന്വേഷണത്തിനായി ശിവശങ്കറില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടതുണ്ടെന്നും അതിനായി ശിവശങ്കറിനെ കസ്‌ററഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കാണിച്ച് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കും. ഇക്കാര്യം ക്സ്റ്റംസ് നേരത്തേ വ്യക്തമാക്കിയിട്ടുമുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഉളള ഒരു പ്രതിയെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അപേക്ഷ നല്‍കി അനുമതി വാങ്ങേണ്ടതുണ്ട്. അതനുസരിച്ചായിരിക്കും തുടര്‍ നടപടി.

Related posts

Leave a Reply

Your email address will not be published. Required fields are marked *