Breaking News

ശിവഗിരി തീർത്ഥാടന വിളംബരത്തിലേയ്ക്കായി അന്താരാഷ്ട്രതല കമ്മിറ്റി രൂപീകരിച്ചു.

ശിവഗിരി: 89-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വളരെ വ്യത്യസ്തമായ ഒരു പ്രചാരണ പരിപാടിയ്ക്ക് ശിവഗിരി മഠം തുടക്കം കുറിച്ചിരിക്കുന്നു. ഗുരുദർശനം ലോകമെമ്പാടും പ്രചരിപ്പിക്കുക എന്ന ദൗത്യം നിറവേറ്റുന്നതിന്റെ ഭാഗമായി ഗുരുദേവൻ കൽപ്പിച്ച തീർത്ഥാടന ലക്ഷ്യങ്ങളായ എട്ട് വിഷയങ്ങളെ ആസ്പദമാക്കി ലോകത്ത് വിവിധ രാജ്യങ്ങളിൽ വിവിധ സംസ്കാരവും വിവിധ ഭാഷയും ഉൾക്കൊള്ളുന്ന ജനങ്ങളുടെ ഇടയിലേയ്ക്ക് വർത്തമാന കാലത്തിലെ ഏറ്റവും പ്രസക്തമായി നിൽക്കുന്ന ഗുരുദേവ സന്ദേശങ്ങളും തീർത്ഥാടന ലക്ഷ്യങ്ങളും എത്തിക്കുന്നതിനുവേണ്ടി അന്താരാഷ്ട്ര സെമിനാറുകളും, സമ്മേളനങ്ങളും സംഘടിപ്പിക്കുക എന്ന അതിമഹത്തായ ലക്ഷ്യത്തോടെയാണ് ഈ കമ്മിറ്റി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏക ലോക സ്രഷ്ടാവായ ഗുരുദേവന്റെ തത്വദർശനം എല്ലാ കാലഘട്ടത്തിലും ലോക രാഷ്ട്രങ്ങൾക്ക് വളരെ പ്രസക്തമാണ്. അതുകൊണ്ട് ഗുരുവിന്റെ മാനവികദർശനത്തെ ലോകമനസ്സുകളിൽ എത്തിക്കുവാൻ ശിവഗിരി മഠം നടത്തുന്ന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുവാനാണ് ഈ പുതിയ കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്. 89-ാമത് ശിവഗിരി തീർത്ഥാടന മഹോത്സവ
ത്തിലും തുടർന്ന് വരും കാലങ്ങളിലും ഈ കമ്മിറ്റിയുടെ വിപുലമായ പ്രവർത്തനങ്ങൾ ലോകമെമ്പാടും നടത്ത പ്പെടുന്നതിനാണ് യു.എസ്.എ, ന്യൂയോർക്ക്, യു.കെ., ആസ്ട്രേലിയ, ന്യൂസിലാൻ വിവിധ ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ പ്രതിനിധികളെ ഉൾക്കൊള്ളിച്ചു കൊണ്ട് താഴെപ്പറയുന്ന കമ്മിറ്റി രൂപീകൃതമായിട്ടുള്ളത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *