
വർക്കല : 89-ാമതു ശിവഗിരി തീര്‍ത്ഥാടന മഹോത്സവത്തിന്‍റെ ഭാഗമായി തീര്‍ത്ഥാടനക്കമ്മിറ്റി ഓഫീസ് ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദസ്വാമികൾ ഉദ്ഘാടനം ചെയ്തു.
ശിവഗിരി അതിഥിമന്ദിരത്തിലെ രണ്ടാംനമ്പര്‍ മുറിയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക. പ്രാര്‍ത്ഥനയെത്തുടര്‍ന്നു നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, തീര്‍ത്ഥാടനക്കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളായ സ്വാമി വിശാലാനന്ദ, സ്വാമി ബോധിതീര്‍ത്ഥ, വര്‍ക്കല മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. എം. ലാജി, ശിവഗിരിമഠം പി. ആര്‍. ഒ ഇ.എം.സോമനാഥന്‍, ഗുരുധര്‍മ്മപ്രചരണസഭാ രജിസ്ട്രാര്‍ ടി.വി. രാജേന്ദ്രന്‍, മീഡിയാക്കമ്മിറ്റി ചെയര്‍മാന്‍ എം. ജയരാജു, ഓഫീസ് സെക്രട്ടറിമാരായ ആര്‍. സരാജ്, എസ്. പ്രദീപ് വിവിധ കമ്മിറ്റി ഭാരവാഹികള്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.