സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വര്‍ഗ്ഗീയ വികാരങ്ങളുണര്‍ത്തുന്ന രീതിയില്‍ ശബരിമല ക്ഷേത്രത്തിന്റെ പേരോ അയ്യപ്പന്റെ പേരോ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചരണം അനുവദിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാ റാം മീണ ആവര്‍ത്തിച്ചു വ്യക്തമാക്കി. ശബരിമല ആരാധനാലയമാണ് .ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണ് . ശബരിമല വിഷയം ഉന്നയിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.
അതേസമയം സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി പ്രചാരണ വിഷയമാക്കിയാല്‍ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. എങ്കിലും ഇക്കാര്യത്തില്‍ അതിര്‍ത്തി നിശ്ചയിക്കേണ്ടത് അതാത് രാഷ്ട്രീയകക്ഷികളാണെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടി ഈ വിഷയം ഉന്നയിച്ചാല്‍ പെരുമാറ്റച്ചട്ടലംഘനമായി കണക്കാക്കി കര്‍ശന നടപടി സ്വീകരിക്കുമെന്നും ടീക്കാറാം മീണ തിരുവനന്തപുരത്ത് സര്‍വ്വകക്ഷിയോഗത്തില്‍ അറിയിച്ചു. എന്നാല്‍ ഈ നിര്‍ദ്ദേശത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും അതൃപ്തി പ്രകടിപ്പിച്ചു