
വർക്കല : ഞായറാഴ്ച വൈകുന്നേരം കാപ്പിൽ തീരത്ത് കടലിൽ കുളിക്കാനിറങ്ങിയ അഞ്ചു യുവാക്കളിൽ ഒരാളാണ് തിരയിലകപ്പെട്ടു കാണാതായത്. ഭരതന്നൂർ പുളിക്കര സ്വദേശി വിഷ്ണു ഭവനിൽ വിഷ്ണുവാണ്(28) തിരയിലകപ്പെട്ടത്. ശക്തമായ അടിയൊഴുക്കിൽ പെട്ടാണ് അപകടമുണ്ടായത്. പരവൂർ തീരത്ത് മത്സ്യത്തൊഴി ലാളികളാണ് വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്.
സുഹൃത്തുക്കളായ 5 അംഗസംഘമാണ് കാപ്പിൽ തീരത്ത് ഞായറാഴ്ച വൈകുന്നേരം 6 30 ഓടെ കുളിക്കാൻ എത്തിയത്. സുഹൃത്തിൻറെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിനായാണ് വിഷ്ണു വർക്കലയിൽ എത്തിയത്.മൂന്നുമാസം മുമ്പായിരുന്നു വിഷ്ണുവിന്റെ വിവാഹം.
