
തിരുവനന്തപുരം: യുവതിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ഡോക്ടറും സീരിയല്‍ നടനുമടക്കം മൂന്ന് പേര് അറസ്റ്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ദന്തവിഭാഗം ഡോക്ടര്‍ സുബു, സീരിയല്‍ നടന് ജാസ്മീര്ഖാന്, ഇവരുടെ സുഹൃത്ത് നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. വര്‍ക്കല സ്വദേശിനിയുടെ പരാതിയിലാണ് നടപടി.