Breaking News

വര്‍ക്കലയില്‍ സാമൂഹ്യ വിരുദ്ധര്‍ വെളുപ്പിന് വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ അടിച്ചുതകര്‍ത്തു

വര്‍ക്കല: വര്‍ക്കല ശിവഗിരിക്ക് സമീപം വീടിന് മുന്‍ഭാഗത്ത് റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ അക്രമി സംഘം തല്ലിത്തകര്‍ത്തു. കൈതക്കോണം അശ്വതിയില്‍ നിതീഷിന്റെ മാരുതി കാറാണ് അക്രമികള്‍ തല്ലിത്തകര്‍ത്തത്. വീട്ടുവളപ്പിലേക്ക് വാഹനം കയറ്റിയിടാന്‍ സൗകര്യമില്ലാത്തതിനാല്‍ വാഹനം വീടിന് മുന്‍വശംതന്നെ റോഡ്‌സൈഡിലാണ് സ്ഥിരമായി പാര്‍ക്ക് ചെയ്യുന്നത്.
ഇന്ന് വെളുപ്പിന് (ശനിയഴ്ച) 3.30 ഓടെയാണ് സംഭവം നടന്നത്. കാറിന്റെ ഗ്ലാസ്സ് പൂര്‍ണ്ണമായും തകര്‍ത്ത നിലയിലാണ്. തൊട്ടടുത്ത വീട്ടിലെ സി.സി.ടി.വി ദൃശ്യത്തില്‍നിന്നും അക്രമികളെ തിരിച്ചറിഞ്ഞതായും സി.സി.ടി.വി ദൃശ്യങ്ങളുടെ പകര്‍പ്പ് വര്‍ക്കല പോലീസിന് കൈമാറിയതായും നിതീഷ് പറഞ്ഞു.
സംഭവസ്ഥലത്ത് സംശയാസ്പദമായ രീതിയില്‍ ഒരു കാര്‍ കണ്ടതായും ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പറഞ്ഞു. ഇത് അക്രമിസംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നുവെന്ന സംശയവും ജനിപ്പിക്കുന്നുണ്ട്. പോലീസില്‍ വിവരം അറിയച്ചതിന്‍പ്രകാരം വര്‍ക്കല പോലീസ് ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *