Breaking News

ഭാഗ്യലക്ഷ്മിയും കൂട്ടരും ഒളിവിലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: യുട്യൂബിലൂടെ സ്ത്രീവിരുദ്ധതയും അശ്ലീലവും അവതരിപ്പിച്ച വിജയ്.പി.നായരെ ആക്രമിച്ച കേസിലെ പ്രതികളായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടരും ഒളിവിലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍.
വിജയ്.പി.നായര്‍ ഭാഗ്യലക്ഷ്മിയെ കയ്യേറ്റം ചെയ്ത പരാതിയിലെ അന്വേഷണ പുരോഗതി കോടതി ആരാഞ്ഞപ്പോഴാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും ഒളിവില്‍ പോയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ഭാഗ്യലക്ഷ്മി, ദിയസന, ശ്രീലക്ഷ്മി എന്നിവരുടെ മുന്‍കൂര്‍ ജാമ്യം കോടതി കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു.
ഭാഗ്യലക്ഷ്മിയെ വിജയ്.പി.നായര്‍ കയ്യേറ്റം ചെയ്ത പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടില്ല. വിജയ്.പി.നായരെ കയ്യേറ്റം ചെയ്യുന്നതിനിടയില്‍ അയാള്‍ ഭാഗ്യലക്ഷ്മിയെ കയ്യേറ്റം ചെയ്തു എന്നാണ് ഭാഗ്യലക്ഷ്മിയുടെ പരാതി. ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുക്കാന്‍ കഴിയാത്തതിനാലാണ് വിജയ്.പി.നായര്‍ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ അന്വേഷണം തുടങ്ങാത്തതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *