Breaking News

ബിനീഷ് കോടിയേരിക്ക് അഭിഭാഷകനെ കാണാന്‍ അനുമതി

ബിനീഷ് കോടിയേരി

ബെംഗളൂരു: ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ബംഗളുരുവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിക്ക് അഭിഭാഷകനെ കാണാന്‍ അനുമതി ലഭിച്ചു. നേരത്തെ, ബിനീഷിനെ കാണാന്‍ അഭിഭാഷകനൊപ്പം ഇ.ഡി ഓഫീസിലെത്തിയ സഹോദരന് കാണാനുള്ള അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന്, അദ്ദേഹം മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തി അനുമതി ചോദിക്കുന്ന അവസ്ഥയുമുണ്ടായി.
എന്നാല്‍, ബിനീഷിനെ ഇന്നും ഇഡി ചോദ്യം ചെയ്യും. ബിനീഷും അനൂപ് മുഹമ്മദുമായി 5 കോടിയിലധികം രൂപയുടെ ഇടപാട് നടന്നതായി ഇഡിയുടെ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണമാണ് ഇ.ഡി നടത്തുന്നത്. ബിനീഷിന്റെ രണ്ടു ഇവന്റ് മാനേജ്‌മെന്റ് കമ്പനികളെക്കുറിച്ചും അന്വേഷിക്കും. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി 5 ദിവസത്തേക്കുകൂടി നീട്ടിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *