Breaking News

പതിമൂന്നുകാരനെ ലൈഗികമായി പീഡിപ്പിച്ച വർക്കല സ്വദേശി അറസ്റ്റിൽ

വർക്കല: പതിമൂന്നുകാരനെ ലൈഗികമായി പീഡിപ്പിച്ച വർക്കല സ്വദേശി അറസ്റ്റിലായി. താഴെവെട്ടൂർ മുഴങ്ങിൽ വീട്ടിൽ അഭിലാഷിനെ (43) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സൈക്കിളിൽ കടയിൽ സാധനം വാങ്ങാൻ പോയ കുട്ടിയെ ആളില്ലാത്ത സ്ഥലം നോക്കി ഇടവഴിയിൽ തടഞ്ഞുനിർത്തി ലൈംഗികമായി പീഡിപ്പിച്ചതിനാണ് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.

പീഡനത്തിന് വിധേയനായ കുട്ടിയുടെ സ്വഭാവത്തിൽ ഉണ്ടായ വ്യത്യാസം ചോദിച്ചറിഞ്ഞ രക്ഷകർത്താക്കളാണ് പോലീസിൽ പരാതി നൽകിയത്.

2018 ലും പ്രതി സമാനമായ രീതിയിൽ കൂട്ടിയെ ഉപദ്രവിച്ചിരുന്നതായി തദ്ദേശ വാസികൾ പറഞ്ഞു.

വർക്കല ഡിവൈഎസ്പി പി നിയാസിന്റെ നിർദ്ദേശാനുസരണം വർക്കല എസ് എച്ച് ഒ സനോജ് എസ്, സബ് ഇൻസ്പെക്ടർമാരായ രാഹുൽ പി ആർ, അബ്ദുൽ ഹക്കീം, പ്രൊബേഷൻ എസ് ഐ മനോജ്, ഗ്രേഡ് എസ് ഐ ജയരാജ്,എ എസ് ഐ ഫ്രാങ്ക്ലിൻ, എസ് സിപിഒ മാരായ സുധീർ, ഷിജു,ഷൈജു എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Related posts

Leave a Reply

Your email address will not be published. Required fields are marked *