
വര്‍ക്കല: നടയറ പാലത്തിന് സമീപം കനാലില്‍ വീണ് ഒരാള്‍ മരിച്ചു. നടയറ പാലത്തിന് പരിസരത്തെ പോത്ത് ഫാമിലെ ജീവനക്കാരനായ പുന്നമൂട് തൊട്ടിക്കല്ല് സ്വദേശി ഉണ്ണികൃഷ്ണനാണ്(40) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. മറ്റൊരാള്‍ക്കൊപ്പം ഇരുന്ന് മദ്യപിക്കവേയായിരുന്നു പോത്ത് കനാലിലേക്ക് ഇറങ്ങിയത് ഇയാളുടെ ശ്രദ്ധയില്‍പെട്ടത്. പോത്തിനെ പിടിച്ചു കയറ്റാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ കനാലിലേക്ക് വീണത്.
കൂടെയുണ്ടായിരുന്ന ആളിന് ഇയാളെ രക്ഷിക്കാനാകാത്തതിനാല്‍ മറ്റുള്ള ആള്‍ക്കാരെ കൂട്ടി വന്നപ്പോഴേക്കും ഉണ്ണികൃഷ്ണന്‍ മരിച്ചിരുന്നു. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയിലാണ്. കോവിഡ് ടെസ്റ്റിന്റെ ഫലം വന്നതിന് ശേഷമേ മൃതദേഹം വിട്ടുകൊടുക്കുന്നതിനെപ്പറ്റി തീരുമാനം ഉണ്ടാവുകയുള്ളൂവെന്ന് വര്‍ക്കല പോലീസ് പറഞ്ഞു. നാളെയോ മറ്റന്നാളോ കോവിഡ് ടെസ്റ്റിന്റെ ഫലം ലഭിക്കും.