Breaking News

തസസ സംഘടിപ്പിക്കുന്ന മൂന്നാമത് അഖിലകേരള വടംവലി മത്സരം

ആറ്റിങ്ങൽ: മയക്കുമരുന്നിനെതിരെ യുവാക്കളെ ബോധവത്കരി ക്കാൻ തച്ചൂർക്കുന്ന് സാംസ്കാരിക സമിതി(തസസ) മൂന്നാമത് അഖിലകേരള വടംവലി മത്സരം സംഘടിപ്പിക്കുന്നു. 14 ന് ശനിയാഴ്ച്ച വൈകുന്നേരം ആറ്റിങ്ങൽ തച്ചൂർക്കുന്ന് ജംഗ്ഷനിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. പൊതുജനങ്ങൾക്ക് ഇരുന്ന് മത്സരം വീക്ഷിക്കുന്നതിനായി പ്രത്യേകം ഗ്യാലറിയും സംഘാടകസമിതി തയ്യാറാക്കിയിട്ടുണ്ട്.

ഒരു ടീംമിൽ നിന്നും പങ്കെടുക്കുന്നവരുടെ പരമാവധി ഭാരം 480 കിലോഗ്രാം ആണ്. 500 രൂപയാണ് ടീമിന്റെ രജിസ്ട്രേഷൻ ഫീസ്. മത്സരത്തിൽ 38 ടീമുകൾ പങ്കെടുക്കും. മത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കുന്ന ആദ്യ 16 ടീമുകൾക്ക് സമ്മാനങ്ങൾ നൽകും.

ഒന്നാം സമ്മാനം ലഭിക്കുന്നവർക്ക് 22,222 രൂപയും മുട്ടനാടും ട്രോഫിയും നൽകും. രണ്ടാം സമ്മാനം 14,444 രൂപയും രണ്ട് താറാവും ട്രോഫിയും, മൂന്നാം സമ്മാനം 7,777 രൂപയും രണ്ട് പൂവൻകോഴിയും ട്രോഫിയും, നാലാം സമ്മാനം 5,555 രൂപയും പൂവൻകോഴിയും ട്രോഫിയും. അഞ്ച് മുതൽ ഏട്ടാം സ്ഥാനം വരെ നേടുന്ന ടീമുകൾക്ക് 3,333 രൂപവീതവും, ഒൻപത് മുതൽ പന്ത്രണ്ടാം സ്ഥാനം വരെ നേടുന്നവർക്ക് 2,222 രൂപയും, പതിമൂന്ന് മുതൽ പതിനാറാം സ്ഥാനം വരെ നേടുന്നവർക്ക് 1,111 രൂപയും സമ്മാനമായി ലഭിക്കും. ആൾ കേരള വടംവലി അസോസിയേഷൻ ആണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പരുകളിൽ ബന്ധപ്പെടുക.
9567042530, 8075233534, 9745361180, 9747335361.

Related posts

Leave a Reply

Your email address will not be published. Required fields are marked *