


ആറ്റിങ്ങൽ :റോഡ് പണിക്കായി കൊണ്ടുവന്ന പാറപ്പൊടി മിശ്രിതവുമായി ടോറിസ് വീട്ടിന് മുന്നിലേക്ക് മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഒൻപതരയോടെ താക്കൂർകുന്നിൽ താമസക്കാരനായ ശിവദാസന്റെ വീടിന് മുന്നിലായിട്ടാണ് ലോറി മറിഞ്ഞത്. വീഴ്ചയുടെ ആഘാതത്തിൽ മതിൽ തകർന്നു. പാറമിശ്രിതം വീണ് കിണർ മുഴുവനായും നികന്നു. വീട്ടിന് മുന്നിൽ നിന്ന തെങ്ങ് കടപുഴകി വീട്ടിൽ പതിച്ച് വീടിന് നേരിയ നാശം സംഭവിച്ചു. ഓടിക്കൂടിയ നാട്ടുകാർ ക്യാബിനിൽ കുരുങ്ങിയ ഡ്രൈവർ ഷാജിയെ പുറത്തെടുത്തു. ,കിളിയൂർ സ്വദേശിയാണ് ഡ്രൈവർ .ഫയർ ഫോഴ്സ് എത്തി തെങ്ങ് മുറിച്ചുമാറ്റി. സ്റ്റേഷൻ ആഫീസർ ജിഷാദിൻ്റെ നേതൃത്വത്തിൽ മനോഹരൻ പിള്ള, രാജേന്ദ്രൻ നായർ,ശ്രീനാഥ്,രാകേഷ്,അബ്ബാസി,പ്രദീപ്,നിഖിൽ,നോബിൾ,രഞ്ജിത്ത്,ശ്രീരാഗ് എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച … - എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്
രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സമ്മാനിച്ചത് ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസ് കഠിനംകുളം: എച്ച്.പി. …