
വര്‍ക്കല: ചെറുന്നിയൂരില്‍ ഭര്‍ത്താവ് ഭാര്യയെ തീ കൊളുത്തി. തിങ്കളാഴ്ച രാത്രി 9 മണിക്കായിരുന്നു സംഭവം. ചെറുന്നിയൂര്‍ ചമ്മാളന്കുന്നില് സജിത(22)യെയാണ് ഭര്‍ത്താവ് പ്രവീണ്‍(28) തീ കൊളുത്തിയത്. തിങ്കളാഴ്ച രാത്രി 9 മണിക്ക് സജിതയുടെ വീട്ടില്‍ മദ്യപിച്ചെത്തി സജിതയെ വീടിനു മുറ്റത്ത് വച്ച് മാരകമായി ദേഹോപദ്രവം ഏല്പിച്ചിരുന്നു.
ഉപദ്രവം സഹിക്കവയ്യാതെ സജിത മണ്ണെണ്ണ ദേഹത്തൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയപ്പോള്‍ പ്രവീണ്‍ തന്റെ കൈയ്യിലിരുന്ന തീപ്പെട്ടിക്കൊള്ളി ഉരച്ച് സജിതയുടെ ദേഹത്തേക്ക് എറിയുകയായിരുന്നു. സജിതയുടെ ദേഹം മുഴുവനും തീ ആളിപ്പടരുന്നത് കണ്ട് അമ്മ നിലവിളിക്കുകയും നാട്ടുകാര്‍ ഓടിക്കൂടി സജിതയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
എഴുപത് ശതമാനം പൊള്ളലേറ്റ സജിത തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുറച്ചുനാളുകളായി ഭര്‍ത്താവിന്റെ വീട്ടില്‍ ആയിരുന്നു സജിത താമസിച്ചിരുന്നത്. ഭര്‍ത്താവിന്റെ വീട്ടിലും സജിതയ്ക്ക് ദേഹോപദ്രവമേറ്റിട്ടുണ്ട്. പ്രവീണിനെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യംചെയ്തുവരികയാണ്.