Breaking News

കളമശ്ശേരി വിവാദം: അന്വേഷണം തുടങ്ങി; രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗി ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മരിച്ച ഹാരിസിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണു പൊലീസ് നടപടി. പ്രാഥമിക അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നത്. ചികിത്സാ പിഴവുമായി ബന്ധപ്പെട്ട കേസുകളില്‍ കേസ് റജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്തണമെന്നാണ് ഇതുവരെയും കേസ് റജിസ്റ്റര്‍ ചെയ്യാതിരുന്നതിന് പൊലീസ് നല്‍കുന്ന വിശദീകരണം.
കളമശേരി മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. ഹാരിസിന്റെ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ ആശുപത്രി അധികൃതര്‍ക്കു പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹാരിസ് മരിച്ചത് ഓക്‌സിജന്‍ കിട്ടാതെയാണെന്ന മെഡിക്കല്‍ കോളജ് ആശുപത്രി നഴ്‌സിങ് സൂപ്രണ്ടിന്റെ ഓഡിയോ പുറത്തു വന്നതിനു പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മെഡിക്കല്‍ കോളജ് അധികൃതരുടെ അനാസ്ഥയാണ് ഹാരിസിന്റെ മരണത്തിനു കാരണമെന്നു വിശ്വസിക്കുന്നതായും സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. ഹാരിസിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നും ഇവര്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹാരിസിനെ റൂമിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ബിപാപ് മെഷീന്‍ വാങ്ങിനല്‍കാന്‍ ആശുപത്രി അധികൃതര്‍ ബന്ധുക്കളോടെ ഹാരിസിന്റെ ആവശ്യപ്പെട്ടിരുന്നു. 7,00,000 രൂപ മുടക്കി മെഷീന്‍ വാങ്ങി നല്‍കിയെങ്കിലും 20ന് ഹാരിസ് മരിക്കുകയായിരുന്നു.
20ന് ഹാരിസ് മരിക്കുകയായിരുന്നു. പിന്നീട് വന്‍ തുക മുടക്കി വാങ്ങി നല്‍കിയ മെഷീന്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ലഭിക്കാതെ വന്നതോടെ ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തി. തുടര്‍ന്ന് പണം തിരികെ നല്‍കുകയായിരുന്നെന്നും ബന്ധുക്കള്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *