Breaking News

ഇതാണോ നമ്പര്‍ വണ്‍: ഗര്‍ഭസ്തരം പൊട്ടിയാലും ചികിത്സയില്ല

എന്‍.സി.മുഹമ്മദ് ഷരീഫ്‌

മലപ്പുറം: ഗര്‍ഭിണിയായ യുവതിക്ക് 14 മണിക്കൂര്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം പുകയുന്നതിനിടെ പ്രതികരണവുമായി യുവതിയുടെ ഭര്‍ത്താവ് രംഗത്തെത്തി. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് പോലും നീതി ലഭിച്ചില്ലെന്നും സംഭവം നടന്നത് യുപിയില്‍ അല്ല മലപ്പുറത്തും കോഴിക്കോടുമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ആന്റിജന്‍ പരിശോധനയിലൂടെ കോവിഡ് ഭേദമായെന്ന് കണ്ടെത്തിയാണ് ആശുപത്രികളില്‍ നിന്ന് വീട്ടിലേക്ക് അയക്കുന്നത്. ഈ റിസള്‍ട്ട് സ്വകാര്യ ആശുപത്രികള്‍ അംഗീകരിക്കാന്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചികിത്സ വൈകിയതിനെ തുടര്‍ന്ന് മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി മുഹമ്മദ് ഷരീഫ്, പുളിയക്കോട് മേല്‍മുറി ഷഹ്ല തസ്‌നി ദമ്പതികളുടെ കുട്ടികളാണ് മരിച്ചത്. യുവതിക്ക് മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു എന്ന കാരണത്താലാണ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചത്.
അതിനിടെ ഡോ.എം.കെ.മുനീര്‍ എം.എല്‍.എ ആരോഗ്യവകുപ്പിനെതിരെ രംഗത്തെത്തി. ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് ഈ ദാരുണസംഭത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഇതാണോ നിങ്ങളുടെ നമ്പര്‍ വണ്‍ ആരോഗ്യ കേരളം എന്നും മുനീര്‍ ചോദിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *