Breaking News

ആറ്റിങ്ങൽ ലോഡ്ജ് മുറിക്കുള്ളിൽ യുവതി കൊല്ലപ്പെട്ട കേസിലെ പ്രതി പിടിയിൽ

ആറ്റിങ്ങൽ: ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി ഇന്നലെ രാത്രി കോഴിക്കോട് നിന്നും പിടിയിലായി.

പുതുപ്പള്ളി സ്വദേശിയായ 35 വയസുള്ള ജോബി ജോർജ് ആണ് പോലീസിന്റെ പിടിയിലായത്. ഇയാൾ മൈസൂർ വഴി ബാംഗ്ലൂരിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് പിന്തുടർന്നെത്തിയ പോലീസ് സംഘം പ്രതിയെ പിടികൂടിയത്.

ആറ്റിങ്ങൽ എസ് ഐ ജിഷ്ണു എം എസ് ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഉച്ചയോടുകൂടി പ്രതിയെ ആറ്റിങ്ങലിൽ എത്തിക്കുമെന്ന് പോലീസ് അറിയിച്ചു .

കോഴിക്കോട് വടകര സ്വദേശിനിയായ അസ്മിന (39)യാണ് ആറ്റിങ്ങൽ മൂന്നുമുക്കിലെ ഒരു ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

യുവതിയോടൊപ്പമുണ്ടായിരുന്ന ജോബി ജോർജിനായി പോലീസ് ഇന്നലെ മുതൽ വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് പ്രതി കോഴിക്കോട് നിന്നും പോലീസിന്റെ പിടിയിലായത് .

Related posts

Leave a Reply

Your email address will not be published. Required fields are marked *