Breaking News

ആറ്റിങ്ങലിൽ യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം; നിസ്സാര വൽക്കരിച്ചു പോലീസ്.

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ഒരു സംഘം സാമൂഹ്യവിരുദ്ധർ യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ആറ്റിങ്ങൽ അവനവഞ്ചേരി പറവൂർക്കോണത്ത് വിളയിൽ വീട്ടിൽ അരുൺ, ആറ്റിങ്ങൽ കരിച്ചിയിൽ കാട്ടുവിള പുത്തൻവീട്ടിൽ പ്രജിൻബാബു എന്നിവർക്കാണ് എട്ടംഗ സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.

ആറ്റിങ്ങൽ കരിച്ചിയിൽ കൈരളി ജംഗ്ഷന് സമീപത്ത് വെച്ച് കഴിഞ്ഞ ദിവസം വൈകുന്നേരം 7. 45ന് എട്ടോളം പേരടങ്ങുന്ന അക്രമിസംഘം പ്രദേശത്ത് അസഭ്യം വിളിക്കുകയും ആക്രമണം അഴിച്ചു വിട്ടു ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കുകയുമായിരുന്നു. ഇവരുടെ ശല്യം കൂടിയതോടെ നാട്ടുകാരനായ പ്രജിൻ ഇത് വിലക്കുകയും ഇതിൽ പ്രകോപിതരായ ആക്രമിസംഘം പ്രജിനെ മർദ്ധിച്ച് അവശനാവുകയും മുഖത്ത് കല്ലുകൊണ്ട് ഇടിച്ചു പൊട്ടിക്കുകയും ചെയ്തു. തുടർന്ന് വിവരമറിഞ്ഞ സ്ഥലത്ത് എത്തിയ പ്രാദേശിക ഡിവൈഎഫ്ഐ പ്രവർത്തകരെയും അക്രമിസംഘം മർദ്ദിച്ചു. ഡിവൈഎഫ്ഐ മേഖലാ പ്രസിഡൻറ് അരുണിന് ആക്രമണത്തിൽ തലക്ക് പരിക്ക് പറ്റി. അരുണിന്റെ തല ആക്രമിസംഘം അടിച്ചു പൊട്ടിക്കുകയും ശരീരമാസകലം തല്ലിച്ചതയ്ക്കുകയും ചെയ്തു. ഇരുഇരുവരെയും നാട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ അക്രമിസംഘം വാഹനത്തിന് നേരെയും ആക്രമണം നടത്തി. തുടർന്ന് പ്രദേശവാസികൾ തടിച്ചുകൂടിയതോടെ ആക്രമസംഘം അവിടെ നിന്നും മടങ്ങാനുള്ള ശ്രമത്തിനിടയിൽ അക്രമണം നടത്തിയ അഞ്ച് പേരെ പ്രദേശവാസികൾ തടഞ്ഞ് വെച്ച് പോലീസിൽ ഏൽപ്പിച്ചു. അക്രമിച്ചതിൽ പ്രധാനികളായ രണ്ടുപേരെ പോലീസിന് ഇതുവരെയും പിടികൂടാൻകഴിഞ്ഞിട്ടില്ല. എന്നാൽ പോലീസിന്റെ പിടിയിലായവർക്കെതിരെ നിസാര വകുപ്പുകൾ ചുമത്തി യാണ് കേസെടുത്തതെന്ന് ആക്ഷേപം ഉണ്ട്. പരിക്കേറ്റ ഇരുവരും ഗവ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി . അരുണിന്റെ തലയിലെ മുറിവിന് അഞ്ചു തുന്നലും ശരീരത്തിൽ ചതവുകളും ഉണ്ട്. പ്രജിന്റെ മുഖത്തുള്ള മുറിവിലും തുന്നികെട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇരുവരും ആറ്റിങ്ങൽ പോലീസിൽ പരാതി നൽകി . കരിച്ചിൽ പ്രദേശം കേന്ദ്രീകരിച്ച് ലഹരി മാഹിയസംഘം ഒരു വർഷത്തിലധികമായി പ്രവർത്തിച്ചുവരുന്നെന്നും, കരിച്ചിയിൽ കരുത്തലക്കൽ പാലത്തിന് സമീപത്തായി ആളില്ലാത്ത വീട് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും വർദ്ധിച്ചു വരികയാണെന്നും നാട്ടുകാർ പറഞ്ഞു. പോലീസിന്റെ രാത്രികാല പെട്രോളിംഗ് ഈ മേഖലയിൽ ശക്തമാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *