
മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍. റിപ്പബ്ലിക് ടി.വി എഡിറ്ററായ അര്‍ണബിന്റെ വീട്ടിലെത്തിയാണ് മുംബൈ പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ആര്‍ക്ടിടെക്റ്റ് ആയിരുന്ന ആന്‍വി നായികിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിലെടുത്തത്. വൈകാതെ അറസ്റ്റും രേഖപ്പെടുത്തി.
ആത്മഹത്യാ പ്രേരണാകുറ്റമാണ് അര്‍ണബിന് മേല്‍ ചുമത്തിയിരിക്കുന്നത്. മഹാരാഷ്ട്ര പോലീസ് അന്വേഷിച്ച് ക്ലോസ് ചെയ്ത കേസ് ആന്‍വി നായികിന്റെ ഭാര്യ വീണ്ടും പരാതി നല്‍കിയതോടെ മുംബൈ പോലീസ് വീണ്ടും അന്വേഷണം ആരംഭിക്കുകയായിരുന്നു.
എന്നാല്‍, അര്‍ണബിനെ ബലംപ്രയോഗിച്ച് പോലീസ് വാനില്‍ കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ റിപ്പബ്ലിക്കന്‍ ടി.വി പുറത്തുവന്നിട്ടുണ്ട്. പോലീസ് ദേഹോപദ്രവം ഏല്‍പിച്ചെന്ന് അര്‍ണബ് ആരോപിച്ചു. മുംബൈ പോലീസ് തന്നെ വേട്ടയാടുകയാണെന്നും കുറച്ച് ദിവസം മുമ്പ് അര്‍ണബ് പ്രതികരിച്ചിരുന്നു.