![]()
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം വിദേശയാത്രപോയ ടൂറിസം സെക്രട്ടറി റാണി ജോര്‍ജിനെ സര്‍ക്കാര്‍ തിരിച്ച് വിളിച്ചു. പെരുമാറ്റ ചട്ടം നിലവില്‍ വന്ന ശേഷമുള്ള റാണി ജോര്‍ജിന്റെ യാത്ര ചട്ടലംഘനമെന്ന് കണ്ടാണ് സര്‍ക്കാര്‍ റാണി ജോര്‍ജിനെ തിരിച്ചു വിളിച്ചത്. ചീഫ് സെക്രട്ടറിയാണ് റാണി ജോര്‍ജിനെ തിരിച്ചുവിളിച്ചത്. തെരഞ്ഞെടുപ്പ് നിരീക്ഷകയായി റാണി ജോര്‍ജിനെ തെരഞ്ഞെടുപ്പ് കമ്മീഷന് നിയമിച്ചിരുന്നു. അതിനാല്‍ ഉടന്‍ മടങ്ങിയെത്തി ചുമതലയേറ്റെടുക്കാനും ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പാരീസില്‍ നടക്കുന്ന ടൂറിസം ട്രേഡ് ഫെയറില്‍ പങ്കെടുക്കാനാണ് റാണി ജോര്‍ജ് വിദേശത്തേക്ക് പോയത്. 45 ദിവസം മുമ്ബാണ് റാണി ജോര്‍ജിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ നല്കിയ അനുമതിക്ക് സാധുതയില്ലാതായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അടിയന്തര സാഹചര്യത്തില്‍ മാത്രമെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിദേശ യാത്ര നടത്താവു എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം പൊതുഭരണവകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇത് റാണി ജോര്‍ജിന്റെ യാത്രയുടെ പശ്ചാത്തലത്തിലാണ്. മടങ്ങിവരാനുള്ള നിര്‍ദേശം റാണി ജോര്‍ജിനു കൈമാുവാന് ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസിയോടു പൊതുഭരണ വകുപ്പ് ആവശ്യപ്പെട്ടു.