പ്രതികള്‍ക്ക് ആര്‍.എസ്.എസ്-ബറ്റംഗദള്‍ ബന്ധമെന്ന് മന്ത്രി

തൃശൂര്‍: തൃശൂര്‍ ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു. പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെയാണ് കുത്തിക്കൊന്നത്. സംഭവസ്ഥലത്തുവച്ചുതന്നെ സനൂപ് മരിച്ചു. വയറിനും നെഞ്ചിനും ഇടയിലാണ് കുത്തേറ്റത്. 3 സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
വിപിന്‍, ജിത്തു, അഭിജിത്ത് എന്നിവര്‍ക്കാണ് പരുക്ക്. രാത്രി പത്തരമണിയോടെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് സനൂപിന് കുത്തേറ്റത്. ആളുകള്‍ ഓടിക്കൂടിയതോടെ പ്രതികള്‍ ഓടി രക്ഷപെടുകയായിരുന്നു. എരുമപ്പെട്ടി ഇയ്യാല്‍ എന്ന സ്ഥലത്താണ് സംഭവം. പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനം താലൂക്ക് ആശുപത്രിയില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
എട്ടോളം പേരാണ് കുറ്റകൃത്യത്തില്‍ പങ്കെടുത്തതായി സൂചനയുണ്ട്. ഇതില്‍ നാലു പേരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതെന്നാണ് ലഭിക്കുന്ന വിവരം. സംഘപരിവാര്‍ സംഘടനകളാണ് സംഭവത്തിന് പിന്നിലെന്ന പ്രസ്താവനയുമായി സി.പി.എം നേതൃത്വം രംഗത്തെത്തി. ആര്‍.എസ്.എസ്-ബറ്റംഗദള്‍ ബന്ധമുള്ളവരാണ് പ്രതികളെന്ന് മന്ത്രി എ.സി.മൊയ്തീന്‍ ആരോപിച്ചു.
ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്നുതന്നെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പ്രദേശത്ത് കനത്ത പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എരുമപ്പെട്ടിയില്‍ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.