Breaking News

വ്യവസ്ഥകളോടെ ഓഡിറ്റോറിയത്തില്‍ വിവാഹമാകാം; അന്തര്‍ ജില്ലാ ബസ് സര്‍വീസും; പുതിയ ഇളവുകള്‍ ഇങ്ങനെ

chief minister beacon news 1

ലോക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഓഡിറ്റോറിയങ്ങളില്‍ പരമാവധി 50 പേരെ മാത്രം പങ്കെടുപ്പിച്ച്‌ വിവാഹ ചടങ്ങുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.  ലോക്ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ചിലതില്‍ തീരുമാനം എടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. ചില കാര്യങ്ങളില്‍ കേന്ദ്രവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കും. കേസ് വര്‍ധിക്കുന്നതിനാല്‍ കൂട്ടം കൂടുന്നത് തുടര്‍ന്നും അനുവദിക്കില്ല. സംഘം ചേരുന്നവരില്‍ സാംസ്‌കാരിക പ്രസ്ഥാനങ്ങളിലും മറ്റും പ്രയാധിക്യം ഉള്ളവരാണ്. സംഘം ചേരല്‍ അനുവദിച്ചാല്‍ റിവേഴ്‌സ് ക്വാറന്റൈന്‍ പരാജയപ്പെടും. പ്രായമായവര്‍ വീടുകളില്‍ നിന്ന പുറത്തിറങ്ങിയാല്‍ അപകടമാണ്.  

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 50 എന്ന് പരിധിവെച്ച്‌ വിവാഹ ചടങ്ങ് അനുവദിക്കും. കല്യാണ മണ്ഡപങ്ങളിലും മറ്റ് ഹാളുകളിലും50 പേര്‍ വിവാഹത്തിന് മാത്രമായി അനുമതി നല്‍കും. വിദ്യാലയങ്ങള്‍ സാധാരണ പോലെ തുറക്കുന്നത് ജൂലൈക്ക് ശേഷം മാത്രം. ഇക്കാര്യവും കേന്ദ്രവുമായി ചര്‍ച്ച ചെയ്യും.

എട്ടിന് ശേഷം അനുവദിക്കേണ്ട ഇളവുകളുടെ കാര്യത്തില്‍ സംസ്ഥാനത്തിന്റെ അഭിപ്രായം കേന്ദ്രത്തെ അറയിക്കും. കണ്ടെയ്ന്‍മെന്റ് സോണില്‍ ജൂണ്‍ 30 വരെ സമ്ബൂര്‍ണ ലോക്ഡൗണ്‍ തുടരും. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം. അന്തര്‍ ജില്ലാ ബസ് സര്‍വീസ് പരിമിതമായ തോതില്‍. തൊട്ടടുത്ത ജില്ലയിലേക്ക് മാത്രം. ഒരു സീറ്റില്‍ ഒരാള്‍ മാത്രം. മാസ്‌ക് വേണം, വാതിലില്‍ സാനിറ്റൈസര്‍ വേണം.   കാറില്‍ ഡ്രൈവര്‍ക്ക് പുറമെ മൂന്ന് പേര്‍ക്കും ഓട്ടോയില്‍ രണ്ട് യാത്രക്കാരെയും അനുവദിക്കും.

സിനിമ ഷൂട്ടിങ് സുരക്ഷാ മാനദണ്ഡം പാലിച്ച്‌ സ്റ്റുഡിയോയിലും ഇന്‍ഡോര്‍ ഷൂട്ടിങും അകാം. 50 പേരില്‍ കൂടരുത്. ചാനലുകളില്‍ പരമാവധി 25 പേര്‍ മാത്രം . അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് അതിര്‍ത്തി ജില്ലയില്‍ നിത്യേന ജോലിക്ക് വരുന്നവര്‍ക്ക് പ്രത്യേകം പാസ് അനുവദിക്കും. പൊതുമരമാത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ക്ക പുറത്തുനിന്ന് വരുന്നവര്‍ക്ക് 10 ദിവസത്തേക്ക് പാസ് നല്‍കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *