Breaking News

ഇന്ന് യുവതലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം – ഡോ.ജി.മാധവന്‍ നായര്‍

3f0e1f5c5942920545ebae74acd91798

കരുനാഗപ്പള്ളി : ഇന്ന് യുവതലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇന്റര്‍നെറ്റിന്റെയും സമൂഹമാധ്യമങ്ങളുടെയും ദുരുപയോഗമാണെന്ന് ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ.ജി.മാധവന്‍നായര്‍. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാംപസില്‍ നടത്തുന്നദേശീയ ശാസ്ത്ര സാങ്കേതിക മേള ‘വിദ്യുത് 19’ ഉദ്ഘാടനം ചെയ്യുകയായിരുന്നു. സമൂഹ മാധ്യമങ്ങളെ വിവേകപൂര്‍വം ഉപയോഗിക്കുന്നതിനായി യുവതലമുറയെ ബോധവല്‍ക്കരിക്കേണ്ടത് അത്യാവശ്യമാണ്.

ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യ മറ്റു രാഷ്ട്രങ്ങളെ പിന്നിലാക്കി മുന്നേറി. ലഭ്യമാകുന്ന സൗരോര്‍ജത്തിന്റെ 20% മാത്രമാണു നമ്മള്‍ ഉപയോഗിക്കുന്നത്. സൗരോര്‍ജത്തെ സംഭരിക്കുന്നതിനു നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്ക്കു വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നും പറഞ്ഞു. അമൃത വിശ്വ വിദ്യാപീഠം ഡീന്‍ ഡോ.ബാലകൃഷ്ണന്‍ അധ്യക്ഷനായി.

About The Author

Beacon news is an online news portal from Kerala, India. Its serving online news broadcasting in India and abroad from Bangalore, Karnataka. Started in August 1 this Bangalore based news site has garnered a reputation for being a reliable and trustworthy news source in a very short time Our mission is to deliver the latest national and international news in an impartial and unbiased manner. We have a team of reporters dedicated to providing our readers with the latest news from around the world, the news we publish on our website is gathered by these correspondents.

Related posts

Leave a Reply

Your email address will not be published. Required fields are marked *