![]()
ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. കേരളത്തിൽ മൂന്നാം ഘട്ടത്തിൽ ഏപ്രിൽ 23ന് തെരഞ്ഞെടുപ്പ് നടക്കും. ഒറ്റ ഘട്ടമായാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. ഏഴു ഘട്ടങ്ങളായിട്ടാണ് തെരഞ്ഞടുപ്പ് . ഒന്നാം ഘട്ടം ഏപ്രിൽ 11 നും, രണ്ടാം ഘട്ടം ഏപ്രിൽ 18ന് , മൂന്നാം ഘട്ടം ഏപ്രിൽ 23ന് , നാലാം ഘട്ടം 29ന് , അഞ്ചാം ഘട്ടം മെയ് 6ന് , ആറാം ഘട്ടം മെയ് 12 നു , ഏഴാം ഘട്ടം 19 ന എന്നിങ്ങനെ നടക്കും. വോട്ടെണ്ണൽ മെയ് 23ന്.
22 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ് , കേരള, മേഘാലയ, മിസോറാം, നാഗാലാന്റ്, തമിഴ്നാട്, പഞ്ചാബ്, തെലങ്കാന, തമിഴനാട്, ഉത്തരാഖണ്ഡ്, ആന്റമാന്, ലക്ഷദ്വീപ് തുടങ്ങിയ 22 ഇടങ്ങളില്‍ ഒരു ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും
ഒന്നാം ഘട്ടം 20 സംസഥാനങ്ങളിൽ 91 മണ്ഡലങ്ങളിലാണ് നടക്കുക. രണ്ടാം ഘട്ടം 13 സംസ്ഥാനങ്ങളിലെ 97 സീറ്റിൽ. മൂന്നാം ഘട്ടം 14 സംസ്ഥാനങ്ങളിലെ 150 മണ്ഡലങ്ങളിൽ. നാലാം ഘട്ടം 9 സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളിൽ. അഞ്ചാം ഘട്ടം 7 സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിൽ. ആറാം ഘട്ടം 7 സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിൽ. ഏഴാം ഘട്ടം 8 സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിൽ എന്നിങ്ങനെ നടക്കും.
രാജ്യത്താകെ തൊണ്ണൂറു കോടി വോട്ടർമാരാണുള്ളത്. 84.3 പുതിയ വോട്ടർമാരുണ്ട്. അതില്‍ ഏട്ടരക്കോടി പേര് 18 വയസ്സിനും 19 വയസ്സിനും ഇടയില്‍ പ്രായമുള്ള കൗമാരക്കാരാണ്. പത്തുലക്ഷം വോട്ടിങ് കേന്ദ്രങ്ങൾ ഈ വർഷം ആരംഭിച്ചതായി സുനിൽ അറോറ പറഞ്ഞു. കഴിഞ്ഞ വർഷം ഇത് ഒമ്പത് ലക്ഷം ആയിരുന്നു. വിവിപാറ്റ് യന്ത്രങ്ങൾ എല്ലാ കേന്ദ്രങ്ങളിലും ഉപയോഗിക്കും. വോട്ടിങ് യന്ത്രങ്ങളിൽ ജിപിഎസ് സംവിധാനം ഉപയോഗിക്കും. വോട്ടിംഗ് മെഷീനില്‍ സ്ഥാനാര്‍ഥികളുടെ ചിത്രങ്ങള്‍ ഉണ്ടാവും എന്ന പ്രത്യേകതയും ഇപ്രവശ്യമുണ്ട്.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നു . രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് മണി വരെ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പ്രചരണം പാടില്ല. പ്രശ്ന ബാധിത മേഖലകളിൽ സുരക്ഷാ ശക്തിയാക്കും. പരാതികൾ അറിയിക്കാൻ മൊബൈൽ ആപ്പ് സംവിധാനം ഒരുക്കും . നവാഗത വോട്ടര്‍മാര്‍ക്ക് സംശയങ്ങള്‍ ദുരീകരിക്കാന്‍ 1950 എന്ന സൗജന്യ ടോള്‍ ഫ്രീ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്.