Breaking News

വർക്കല ക്ലബ്ബിന്റെ ചിത്രരചനാ മത്സരം നാളെ; ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ നിർവഹിക്കും

കല്ലമ്പലം: വർക്കല ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ചിത്രരചനാ മത്സരം (വാട്ടർ കളർ) നാളെ (നവംബർ 8) നടക്കും. രാവിലെ 9 മണിക്ക് ക്ലബിൻ്റെ ആസ്ഥാന മന്ദിരത്തിൽ സംഘടിപ്പിക്കുന്നത്.

വർക്കല മുനിസിപ്പൽ ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്യും. വർക്കല ക്ലബ് പ്രസിഡന്റ് ജ്യോതി സി. അധ്യക്ഷത വഹിക്കും. ക്ലബ് സെക്രട്ടറി ഗിരീഷ് വി. സ്വാഗതം ആശംസിക്കും. ചടങ്ങിൽ വർക്കല നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. അനിൽകുമാർ, വാർഡ് കൗൺസിലർ ഷീന ഗോവിന്ദ്, ക്ലബ് സ്ഥാപക അംഗങ്ങളായ അഡ്വ. രവികുമാർ, ബലറാം വി. തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.

ചിത്രരചനാ മത്സരം കൺവീനർ ബാബുരാജ് എസ്. കൃതജ്ഞത രേഖപ്പെടുത്തും.കുട്ടികളിലെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുക, ചിത്രരചനയോടുള്ള താൽപര്യം വളർത്തുക, പുതിയ തലമുറയിൽ കലാപരമായ അഭിരുചിയും സാമൂഹിക സൗഹാർദവും വളർത്തുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *