
ഏഴ് സ്പാ കേന്ദ്രങ്ങൾക്ക് ലൈസൻസില്ല; അടച്ചുപൂട്ടാൻ നടപടി
വർക്കല: വർക്കലയിൽ സ്പാ കേന്ദ്രങ്ങളിലും ലോഡ്ജുകളിലും പോലീസ് നടത്തിയ വ്യാപക പരിശോധനയിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിലായി. കാപ്പിൽ പാലത്തിന് സമീപമുള്ള ശലഭം ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് മൂന്നുപേരെയും ഇടപാടുകാർക്ക് ആളുകളെ എത്തിച്ചുനൽകിയ ഓട്ടോ ഡ്രൈവറെയും പോലീസ് പിടികൂടിയത്.

ഇടവ സ്വദേശിനി നദീറ (46), പോണ്ടിച്ചേരി നാഗപട്ടണം സ്വദേശിനി രഞ്ജിനി (28), ആറ്റിങ്ങൽ സ്വദേശി അമൽ ബാബു (31), വർക്കല സ്വദേശി നിഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഓട്ടോ ഡ്രൈവറായ നിഷാദ് ഇടപാടുകാരെ കേന്ദ്രത്തിലെത്തിച്ചു നൽകിയിരുന്നതാ യാണ് പോലീസ് നൽകുന്ന വിവരം.
രണ്ടാഴ്ച മുമ്പ് വർക്കല പോലീസ് നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെ സ്പാ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കെട്ടിടം അടച്ചുപൂട്ടിയിരുന്നു. തുടർന്ന് ഹോംസ്റ്റേയായി പ്രവർത്തിച്ചുവന്ന ഈ കെട്ടിടത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരിശോധന നടത്തിയത്.

തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം വർക്കല ഡിവൈ.എസ്.പി രമേഷ് കുമാറിന്റെ നേതൃത്വത്തി ലായിരുന്നു റെയ്ഡ്. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് നാലുവരെ വർക്കലയിലെ 12-ഓളം സ്പാ കേന്ദ്രങ്ങളിലും ലോഡ്ജുകളിലും പരിശോധന നടത്തി.
പരിശോധനയിൽ ഏഴ് സ്പാ കേന്ദ്രങ്ങൾക്ക് ലൈസൻസോ മറ്റ് ആവശ്യമായ അനുമതിപത്രങ്ങളോ ഇല്ലെന്ന് കണ്ടെത്തി. ഇവ അടച്ചുപൂട്ടുന്നതിനുള്ള നടപടികൾ പോലീസ് സ്വീകരിച്ചു വരികയാണ്. അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന പരിശോധനയിൽ അയിരൂർ, അഞ്ചുതെങ്ങ് സ്റ്റേഷനുകളിലെ എസ്.ഐമാരും വർക്കല സി.ഐയും ഉൾപ്പെട്ട പോലീസ് സംഘവും പങ്കെടുത്തു.

അറസ്റ്റിലായ നാലുപേരെയും വർക്കല ഡിവൈ.എസ്.പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. നേരത്തേ പരിശോധന നടത്തി നടപടി സ്വീകരിച്ച കേന്ദ്രങ്ങളിലടക്കം തുടർന്നും പരിശോധന ശക്തമാക്കുമെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിവൈ.എസ്.പി രമേഷ് കുമാർ അറിയിച്ചു.

- വർക്കല ക്ലബ്ബിന്റെ ചിത്രരചനാ മത്സരം നാളെ; ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ നിർവഹിക്കും
കല്ലമ്പലം: വർക്കല ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ചിത്രരചനാ മത്സരം (വാട്ടർ … - വർക്കലയിൽ ഐഎംഎ സംസ്ഥാന സമ്മേളനത്തിന് തുടക്കം
ഇമാകോൺ 2026-ൽ പങ്കെടുക്കുന്നത് 3000 ഡോക്ടർമാർ വർക്കല: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) … - വർക്കലയിൽ സൗജന്യ ഡയബറ്റിക് ന്യൂറോപ്പതി സ്ക്രീനിങ്, പോഡോ സ്കാൻ പരിശോധനാ ക്യാമ്പ് നവംബർ 14ന്
വർക്കല: അന്താരാഷ്ട്ര പ്രമേഹദിനാചരണത്തിന്റെ ഭാഗമായി വർക്കല ഗവൺമെന്റ് ജില്ലാ ആയുർവേദ ആശുപത്രിയിൽ സൗജന്യ … - വർക്കലയിൽ സ്പാ കേന്ദ്രങ്ങളിലും ലോഡ്ജുകളിലും വ്യാപക പോലീസ് റെയ്ഡ്; രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
ഏഴ് സ്പാ കേന്ദ്രങ്ങൾക്ക് ലൈസൻസില്ല; അടച്ചുപൂട്ടാൻ നടപടി വർക്കല: വർക്കലയിൽ സ്പാ കേന്ദ്രങ്ങളിലും … - വർക്കലയിൽ പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
വർക്കല : പത്താം ക്ലാസ് വിദ്യാർത്ഥിനിയായ 15കാരിയെ പ്രണയം നടിച്ചും വിവാഹവാഗ്ദാനം നൽകിയും …