
വർക്കല : പത്താം ക്ലാസ് വിദ്യാർത്ഥിനിയായ 15കാരിയെ പ്രണയം നടിച്ചും വിവാഹവാഗ്ദാനം നൽകിയും ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിലായി. വർക്കല ഇലകമൺ കൊടാകുളം സ്വദേശി സുജിനെയാണ് അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചതായാണ് പോലീസിന് നൽകിയ മൊഴി.

ഇതിനിടെ പെൺകുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റവും ശാരീരിക അസ്വസ്ഥതകളും ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്.

വിവരം ആശുപത്രി അധികൃതർ അയിരൂർ പോലീസിനെ അറിയിച്ചതിനെ തുടർന്ന് പോലീസ് പെൺകുട്ടിയിൽനിന്ന് മൊഴിയെടുക്കുകയും അന്വേഷണത്തിലൂടെ പ്രതിയിലേക്ക് എത്തുകയുമായിരുന്നു.
തുടർന്ന് സുജിനെ കസ്റ്റഡിയിലെടുത്ത പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി അയിരൂർ പോലീസ് അറിയിച്ചു.
- വർക്കല ക്ലബ്ബിന്റെ ചിത്രരചനാ മത്സരം നാളെ; ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ നിർവഹിക്കും
കല്ലമ്പലം: വർക്കല ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ചിത്രരചനാ മത്സരം (വാട്ടർ … - വർക്കലയിൽ ഐഎംഎ സംസ്ഥാന സമ്മേളനത്തിന് തുടക്കം
ഇമാകോൺ 2026-ൽ പങ്കെടുക്കുന്നത് 3000 ഡോക്ടർമാർ വർക്കല: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) … - വർക്കലയിൽ സൗജന്യ ഡയബറ്റിക് ന്യൂറോപ്പതി സ്ക്രീനിങ്, പോഡോ സ്കാൻ പരിശോധനാ ക്യാമ്പ് നവംബർ 14ന്
വർക്കല: അന്താരാഷ്ട്ര പ്രമേഹദിനാചരണത്തിന്റെ ഭാഗമായി വർക്കല ഗവൺമെന്റ് ജില്ലാ ആയുർവേദ ആശുപത്രിയിൽ സൗജന്യ … - വർക്കലയിൽ സ്പാ കേന്ദ്രങ്ങളിലും ലോഡ്ജുകളിലും വ്യാപക പോലീസ് റെയ്ഡ്; രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
ഏഴ് സ്പാ കേന്ദ്രങ്ങൾക്ക് ലൈസൻസില്ല; അടച്ചുപൂട്ടാൻ നടപടി വർക്കല: വർക്കലയിൽ സ്പാ കേന്ദ്രങ്ങളിലും … - വർക്കലയിൽ പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
വർക്കല : പത്താം ക്ലാസ് വിദ്യാർത്ഥിനിയായ 15കാരിയെ പ്രണയം നടിച്ചും വിവാഹവാഗ്ദാനം നൽകിയും …

