Breaking News

കരമന കൂടത്തിൽ കൊലപാതകം: രണ്ടാം പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന് കോടതി

തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ ജയമാധവൻ നായരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കൊലപാതകക്കേസിൽ രണ്ടാം പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. അഡീഷണൽ സെഷൻസ് ജഡ്ജി (VII) അനിറ്റ് ജോസഫാണ് ഹർജി നിരസിച്ചത്.

കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കുടുംബസ്വത്ത് തട്ടിയെടുക്കാൻ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണിതെന്ന് നിരീക്ഷിച്ച കോടതി, പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അന്വേഷണത്തിന് അനിവാര്യമാണെന്നും വ്യക്തമാക്കി.


2017 ഏപ്രിൽ ഒന്നിനാണ് കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായർ കൊല്ലപ്പെട്ടതെന്നാണ് അന്വേഷണ റിപ്പോർട്ട്. ഒന്നാം പ്രതിയായ രവീന്ദ്രൻ നായരും കൂട്ടുപ്രതികളും ചേർന്ന് ജയമാധവൻ നായരെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. തുടർന്ന് മരണം സ്വാഭാവികമാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയും സംസ്കാരം നടത്തുകയും ചെയ്തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

Related posts

Leave a Reply

Your email address will not be published. Required fields are marked *