
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം
വർക്കല: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അയിരൂർ ഇലകമൺ തേവാനം നിഷാ സദനം വീട്ടിൽ മനോജ് (50) നെയാണ് വർക്കല അതിവേഗ പോക്സോ കോടതി ജഡ്ജി സിനി എസ്.ആർ. ശിക്ഷിച്ചത്.
2021-ൽ അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ മകളുടെ കൂട്ടുകാരിയായ 15 വയസ്സുകാരിയെയാണ് ഇയാൾ പീഡിപ്പിച്ചത്. അന്നത്തെ അയിരൂർ എസ്.ഐ. സുനിൽകുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് അയിരൂർ പോലീസ് ഇൻസ്പെക്ടറായിരുന്ന ശ്രീജേഷ് വി.കെ. അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
പോക്സോ നിയമത്തിലെ ആറാം വകുപ്പ് പ്രകാരം 50 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, ഐ.പി.സി. 376(3) വകുപ്പ് പ്രകാരം 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

ഐ.പി.സി. 506(ii) വകുപ്പ് പ്രകാരം അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയും, പോക്സോ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും, പത്താം വകുപ്പ് പ്രകാരം ആറുവർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് മറ്റ് ശിക്ഷകൾ.
പിഴ അടച്ചില്ലെങ്കിൽ ഓരോ വകുപ്പിലും ഒരു വർഷം വീതം അധിക തടവ് അനുഭവിക്കണം. പിഴത്തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു.

അതിജീവിതയ്ക്ക് കൂടുതൽ നഷ്ടപരിഹാരം അനുവദിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോടും കോടതി നിർദേശിച്ചു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. ഹേമചന്ദ്രൻ നായർ ഹാജരായി. സി.പി.ഒ. പ്രിയ ജി.വി. പ്രോസിക്യൂഷനെ സഹായിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

