
ആറ്റിങ്ങൽ: 1995-ൽ ഒരാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 1995 മുതൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ആറ്റിങ്ങൽ പോലീസ് പിടികൂടി. കരവാരം വില്ലേജിലെ തോട്ടക്കാട് കാട്ടിൽ പുത്തൻവീട്ടിൽ ജലാലുദ്ദീനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നഗരൂർ വില്ലേജിലെ ദർശനവട്ടം ദേശത്ത് ഗണപതിയാംകോണം പെരുമാമല പുത്തൻവീട്ടിൽ മൈതീൻ കുഞ്ഞിന്റെ മകൻ സൈനുലാബ്ദീനെയാണ് പ്രതിയും സഹോദരന്മാരും ചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് കേസ്.

ഗൾഫിൽ പോകുന്നതിനായി ജലാലുദ്ദീന് നൽകിയ പണം തിരികെ ചോദിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. 1995 നവംബർ 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ പ്രതിയായ ജലാലുദ്ദീൻ പിന്നീട് കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിയുകയായിരുന്നു.
പിടികിട്ടാപ്പുള്ളികളെ കണ്ടെത്തുന്നതിനായി ആറ്റിങ്ങൽ ഡിവൈ.എസ്.പി. അജി ചന്ദ്രൻ നായരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ ശ്രീജേഷ് വി.കെ., പോലീസുകാരായ മനോജ്, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

