
രണ്ടാം സമ്മാനം മൂന്ന് പേർക്ക് സ്കൂട്ടർ; മൂന്നാം സമ്മാനം ആറുപേർക്ക് സ്മാർട്ട്ഫോൺ
വർക്കല: കൈരളി ജ്വല്ലറി സംഘടിപ്പിച്ച 2026-ലെ ഓണം ബംബർ മെഗാ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ മഹീന്ദ്ര ഥാർ പിരപ്പിൻകോട് സ്വദേശിനി ആർ. കൃഷ്ണപ്രിയയ്ക്ക് ലഭിച്ചു. വർക്കല ഡിവൈഎസ്പി പി.വി. രമേഷ് കുമാറാണ് നറുക്കെടുപ്പിലൂടെ മെഗാ ബംബർ വിജയിയെ തിരഞ്ഞെടുത്തത്.
രണ്ടാം സമ്മാനമായി മൂന്ന് പേർക്ക് സ്കൂട്ടറുകളും മൂന്നാം സമ്മാനമായി ആറുപേർക്ക് സ്മാർട്ട്ഫോണുകളുമാണ് ലഭിച്ചത്.
വർക്കല ഇടവ സ്വദേശിനി ഐറ, കണ്ണമ്പ സ്വദേശിനി രമ്യ, പുത്തൻചന്ത സ്വദേശിനി ഗീതു പുരുഷോത്തമൻ എന്നിവർ രണ്ടാം സമ്മാനമായ സ്കൂട്ടറുകൾക്ക് അർഹരായി.
മൂന്നാം സമ്മാനമായ സ്മാർട്ട്ഫോണുകൾ വർക്കല ചെറുന്നിയൂർ സ്വദേശിനി അനവ്യ, വാളകം സ്വദേശി അലക്സി സണ്ണി, വെമ്പായം സ്വദേശിനി അസീല ഷജീർ, വർക്കല ഓടയം സ്വദേശിനി നെസ്ന, കടയ്ക്കാവൂർ സ്വദേശി ശ്യാം, മുത്താന സ്വദേശിനി അഞ്ജന എന്നിവർക്ക് ലഭിച്ചു.
നറുക്കെടുപ്പിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വർക്കല, കല്ലമ്പലം മേഖലാ ഭാരവാഹികൾ, വർക്കല നഗരസഭാ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ, കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കൈരളി ജ്വല്ലേഴ്സ് ചെയർമാൻ നാദിർഷാ, വിവിധ ജനപ്രതിനിധികൾ, കൈരളി ജ്വല്ലേഴ്സിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

