Breaking News

ലഹരിമുക്ത സമൂഹത്തിനായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

വർക്കല: വർക്കല നഗരസഭയിലെ 25-ാം വാർഡ് ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരിമുക്ത സമൂഹത്തിനായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ‘ലഹരിമുക്ത സമൂഹത്തിനായി നമുക്ക് കൈകോർക്കാം’ എന്ന സന്ദേശവുമായി ഒക്ടോബർ 10-ന് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ജാഗ്രതാ സമിതി യോഗവും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും നടന്നു.

വാർഡ് കൗൺസിലർ പ്രേമകുമാരി അധ്യക്ഷത വഹിച്ചു. വിമൻ ഫെസിലിറ്റേറ്റർ അനു സുനിൽ സ്വാഗതം ആശംസിച്ചു. നാവായിക്കുളം റേഞ്ച് ഓഫീസർ ഷിജിന ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.

ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *