
ശിവഗിരി: ജപ്പാനിൽ നടക്കാനിരിക്കുന്ന ലോകമത പാർലമെന്റിന് മുന്നോടിയായി ശ്രീനാരായണ ഗുരുദേവന്റെ ദൈവദശകത്തിന്റെ ജാപ്പനീസ് പതിപ്പ് പുറത്തിറക്കി. ജപ്പാനിൽ നടന്ന ചടങ്ങിൽ ഗുരുധർമ്മപ്രചരണസഭ ജോയിന്റ് സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ ജപ്പാനിലെ ജമൈക്കൻ അംബാസിഡർ റിച്ചാർഡ് സ്മിത്തിന് പുസ്തകം കൈമാറി.
ചടങ്ങിൽ ജപ്പാൻ അംബാസിഡർ മാസോസോറി നകാനോ, ചാണ്ടി ഉമ്മൻ എം.എൽ.എ, ഗുരുധർമ്മപ്രചരണ യുവജനസഭ ചെയർമാൻ രാജേഷ് സഹദേവൻ, ബിജു ഭാസ്കർ, അഡ്വ. അനിൽ ബോസ് എന്നിവരോടൊപ്പം കേരളത്തിലെയും ജപ്പാനിലെയും പ്രമുഖ വ്യവസായികളും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രതിനിധികളും പങ്കെടുത്തു.

ലോകമത പാർലമെന്റിന്റെ പശ്ചാത്തലത്തിൽ ശ്രീനാരായണ ഗുരുദേവന്റെ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‍’ എന്ന സർവമാനവ സന്ദേശം ജാപ്പനീസ് സമൂഹത്തിലേക്കും കൂടുതൽ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജാപ്പനീസ് പരിഭാഷ തയ്യാറാക്കിയത്.
1914-ൽ ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരുദേവൻ രചിച്ച ദൈവദശകം ലളിതമായ ഭാഷയിൽ ഈശ്വരസങ്കല്പവും പ്രാർഥനയുടെ സാർവത്രിക സന്ദേശവും അവതരിപ്പിക്കുന്ന പത്ത് ശ്ലോകങ്ങളുടെ സമാഹാരമാണ്. അദ്വൈതാശ്രമത്തിലെ സംസ്കൃതപാഠശാലയിൽ പഠിച്ചിരുന്ന വിവിധ ജാതി-മതങ്ങളിൽപ്പെട്ട വിദ്യാർഥികൾ ഒരുമിച്ച് ചൊല്ലാൻ കഴിയുന്ന തരത്തിലാണ് ഇത് രചിക്കപ്പെട്ടത്. അതിനാൽ ഒരു പ്രത്യേക മതത്തിന്റെ പ്രാർഥനയെന്നതിലുപരി സർവമാനവർക്കും സ്വീകരിക്കാവുന്ന പ്രാർഥനയായാണ് ദൈവദശകം വിലയിരുത്തപ്പെടുന്നത്.
ഇതിനുമുമ്പ് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, സംസ്കൃതം, ജർമ്മൻ തുടങ്ങി നിരവധി ഭാഷകളിലേക്ക് ദൈവദശകം വിവർത്തനം ചെയ്തിട്ടുണ്ട്. ജാപ്പനീസ് പതിപ്പിന്റെ പ്രസിദ്ധീകരണം ഗുരുദേവന്റെ മാനവിക സന്ദേശം ആഗോളതലത്തിൽ കൂടുതൽ പ്രചരിപ്പിക്കുന്നതിൽ ശ്രദ്ധേയമായ ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …