
നെടുമങ്ങാട്: അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ ആനാട് ശശിയുടെ സ്മരണാർഥം നെടുമങ്ങാട് പ്രസ് ക്ലബ് ഏർപ്പെടുത്തിയ മാധ്യമ അവാർഡിലേക്ക് എൻട്രികൾ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രാദേശിക മാധ്യമപ്രവർത്തകരെയാണ് അവാർഡിനായി പരിഗണിക്കുന്നത്.
2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെ അച്ചടി, ദൃശ്യ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച അന്വേഷണാത്മക വാർത്തകളാണ് അവാർഡിനായി സമർപ്പിക്കേണ്ടത്. അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകളാണെങ്കിൽ ബന്ധപ്പെട്ട പത്രത്തിന്റെ മൂന്ന് കോപ്പികളും, ദൃശ്യ മാധ്യമങ്ങളിലെ വാർത്തകളാണെങ്കിൽ വീഡിയോ ദൃശ്യങ്ങളുമാണ് സമർപ്പിക്കേണ്ടത്.
എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 5 ആണ്.
അച്ചടി മാധ്യമങ്ങളിലെ എൻട്രികൾ അയക്കേണ്ട വിലാസം:
നജി വിളയിൽ, പ്രസിഡന്റ്, നെടുമങ്ങാട് പ്രസ് ക്ലബ്,വാളിക്കോട്, നെടുമങ്ങാട് പി.ഒ.
ദൃശ്യ മാധ്യമ എൻട്രികൾ 7560940580 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയയ്ക്കണം.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

