Breaking News

കുപ്പയിലെ മാലിന്യത്തെ മാണിക്യമാക്കുന്ന ഹരിത കർമ്മ സേനയ്ക്ക് ആദരം; ഇടവയിൽ അഞ്ചാം വാർഷികം ആഘോഷിച്ചു

ഇടവ: കുപ്പയിലെ മാലിന്യത്തെ മാണിക്യമാക്കി മാറ്റുന്ന ഹരിത കർമ്മ സേനാംഗങ്ങളുടെ സേവനങ്ങളെ ആദരിച്ച് ഇടവ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനയുടെ അഞ്ചാം വാർഷികാഘോഷം സംഘടിപ്പിച്ചു. ഹരിത കർമ്മ സേനാംഗങ്ങളുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ടായിരുന്നു വാർഷികാഘോഷ ചടങ്ങ്.

മാലിന്യ ശേഖരണം മുതൽ സംസ്കരണം വരെയുള്ള പ്രവർത്തനങ്ങളിൽ ഹരിത കർമ്മ സേനാംഗങ്ങൾ കാഴ്ചവയ്ക്കുന്ന ആത്മാർഥ സേവനം സമൂഹത്തിന് മാതൃകയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

വൈസ് പ്രസിഡന്റ് പി.സി. ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് ലാൽ എൻ.സി., ഹരിത കർമ്മ സേന പ്രതിനിധികൾ എന്നിവർ ചേർന്ന് കേക്ക് മുറിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്.

വൈസ് പ്രസിഡന്റ് പി.സി. ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ആഘോഷ സമ്മേളനത്തിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ എസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനു ജി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാബിന ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് ലാൽ എൻ.സി., ഹരിത കർമ്മ സേന നോഡൽ ഓഫീസറായ അസിസ്റ്റന്റ് സെക്രട്ടറി ജയശ്രീ എം.എം., കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ സന്ധ്യ സി.എസ്., അസിസ്റ്റന്റ് നോഡൽ ഓഫീസറും ഹെൽത്ത് ഇൻസ്പെക്ടറുമായ സൗമ്യ ആർ.എസ്., വി.ഇ.ഒ. സുജ ബി., ഹരിത കർമ്മ സേന കൺസോർഷ്യം പ്രസിഡന്റ് വിനുമോൾ എൽ., സെക്രട്ടറി ദീപാ പ്രകാശ്, ശുചിത്വ മിഷൻ റിസോഴ്‌സ് പേഴ്സൺ ശാന്തകുമാരി എന്നിവർ സംസാരിച്ചു. തുടർന്ന് മധുരവിതരണവും വിവിധ കലാപരിപാടികളും അരങ്ങേറി.

Related posts

Leave a Reply

Your email address will not be published. Required fields are marked *