Breaking News

കർഷക ആദരവിന് അപേക്ഷ ക്ഷണിച്ചു

ഇടവ: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ചിങ്ങം ഒന്നിന് ആചരിക്കുന്ന കർഷകദിനത്തോടനുബന്ധിച്ച് മികച്ച കർഷകരെ ആദരിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ആദരിക്കപ്പെടേണ്ട കർഷകരെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകൾ ഓഗസ്റ്റ് 7 വരെ ഇടവ കൃഷിഭവനിൽ സ്വീകരിക്കും.

മികച്ച കർഷകൻ/കർഷക, മികച്ച വിദ്യാർത്ഥി കർഷകൻ/കർഷക, മികച്ച മുതിർന്ന കർഷകൻ/കർഷക, മികച്ച എസ്.സി./എസ്.ടി. കർഷകൻ/കർഷക, മികച്ച ക്ഷീരകർഷകൻ/കർഷക, മികച്ച കർഷക തൊഴിലാളി, കർഷകതിലകം എന്നീ വിഭാഗങ്ങളിലായാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

അർഹരായ കർഷകർ നിശ്ചിത സമയത്തിനകം അപേക്ഷകൾ കൃഷിഭവനിൽ സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *