Breaking News

സംസ്ഥാന പോലീസ് മേധാവിയുടെ ഓൺലൈൻ അദാലത്ത് ജൂലൈ 28ന്

തിരുവനന്തപുരം: സർവീസിലുള്ളവരും വിരമിച്ചവരുമായ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ പരിഗണിച്ച് പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ജൂലൈ 28ന് ഓൺലൈൻ അദാലത്ത് സംഘടിപ്പിക്കും.

‘എസ്.പി.സി. ടോക്സ് വിത്ത് കോപ്സ്’ (SPC Talks with Cops) എന്ന പേരിലുള്ള പരിപാടിയിൽ ഇത്തവണ ഇടുക്കി, കണ്ണൂർ സിറ്റി, കണ്ണൂർ റൂറൽ എന്നീ ജില്ലകളിലെ നിലവിലെ പോലീസ് ഉദ്യോഗസ്ഥരുടെയും ഈ യൂണിറ്റുകളിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളാണ് പരിഗണിക്കുക. സംസ്ഥാന പോലീസ് മേധാവി നേരിട്ട് പരാതികൾ കേൾക്കുകയും പരിഹാര നിർദേശങ്ങൾ നൽകുകയും ചെയ്യും.

മേലധികാരികളുടെ ഇടപെടൽ കൂടാതെ പോലീസ് ഉദ്യോഗസ്ഥർക്ക് നേരിട്ട് പരാതി സമർപ്പിക്കാനാകുമെന്നതാണ് പരിപാടിയുടെ പ്രത്യേകത.
പരാതികൾ spctalks.pol@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. പരാതിയിൽ മൊബൈൽ നമ്പർ നിർബന്ധമായും ഉൾപ്പെടുത്തണം. പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 13 ആണ്.

കൂടുതൽ വിവരങ്ങൾക്ക് 9497900243 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *