Breaking News

കൊല്ലം ജില്ല സഹകരണ ആശുപത്രിയിൽ തൊഴിൽ അവസരങ്ങൾ

കൊല്ലം: ജില്ല സഹകരണ ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

ഒഴിവുകൾ

മാനേജർ – മെഡിക്കൽ സോഷ്യൽ സർവീസ്
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് MSW/MBA, ആശുപത്രി മേഖലയിലെ സേവനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയിൽ പ്രവൃത്തി പരിചയം.

മാനേജർ – ആയുർവേദ ആശുപത്രി
യോഗ്യത: അംഗീകൃത MHA/MBA, ആയുർവേദ ആശുപത്രി അഡ്മിനിസ്ട്രേഷനിൽ പ്രവൃത്തി പരിചയം. NABH അക്രഡിറ്റഡ് ആശുപത്രികളിലെ പരിചയമുള്ളവർക്ക് മുൻഗണന.

പേഷ്യന്റ് കൗൺസിലർ കം കോ-ഓർഡിനേറ്റർ
യോഗ്യത: MSW/MBA, ആശുപത്രി മേഖലയിലെ പ്രവൃത്തി പരിചയം. IVF സെന്റർ, ഓങ്കോളജി സെന്റർ തുടങ്ങിയ വിഭാഗങ്ങളിലെ പരിചയമുള്ളവർക്ക് മുൻഗണന.

കെയർ ഗിവർ
യോഗ്യത: എസ്.എസ്.എൽ.സി., ഹോം നഴ്സിംഗ് പരിശീലനം പൂർത്തിയാക്കിയവർ. ആശുപത്രികൾ, കെയർ സെന്ററുകൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിലെ പ്രവൃത്തി പരിചയം അഭിലഷണീയം.

പ്ലംബർ
യോഗ്യത: അംഗീകൃത ITI (Plumbing), രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.

അപേക്ഷ സമർപ്പിക്കേണ്ട വിധം:
അപേക്ഷകൾ nsmimshrd@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് 2026 ജൂൺ 17 വൈകിട്ട് 5 മണിക്ക് മുൻപ് അയയ്ക്കണം.

അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.പ്രായപരിധി സഹകരണ സംഘം നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായിരിക്കും.അപേക്ഷകർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപൂർണ്ണമായ അപേക്ഷകൾ പരിഗണിക്കുന്നതല്ല.

കൂടുതൽ വിവരങ്ങൾക്ക്:
കൊല്ലം ജില്ല സഹകരണ ആശുപത്രി, പാളത്തറ, കൊല്ലം
ഫോൺ: 0474-2723199
വെബ്സൈറ്റ്: www.nshospital.org⁠

Related posts

Leave a Reply

Your email address will not be published. Required fields are marked *