
വർക്കല: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി പ്രവർത്തിച്ചു വരുന്ന വർക്കല ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ നൂറിലധികം വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകൾ, കുടകൾ, നോട്ട് ബുക്കുകൾ, എഴുത്തുപകരണങ്ങൾ ഉൾപ്പെടെയുള്ള പഠനസാമഗ്രികൾ കൈമാറി.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനത്തിന് പ്രോത്സാഹനമാകുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കിയതെന്ന് സംഘാടകർ അറിയിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ വിദ്യാർഥികൾക്ക് സഹായം നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ക്ലബ് ഭാരവാഹികൾ വ്യക്തമാക്കി.

വർക്കല ക്ലബ് പ്രസിഡൻറ് ജ്യോതി അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി ഗിരീഷ് സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയായെത്തിയ വർക്കല നഗരസഭ സെക്രട്ടറി മിത്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്ക് ആവശ്യമായ പിന്തുണ സമൂഹത്തിൽ നിന്നു ലഭിക്കേണ്ടതിന്റെ പ്രാധാന്യം ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ക്ലബ് ഭാരവാഹികളായ ബാബുരാജ്, രതീഷ്, ഷീജ വിജയൻ, അർച്ചന രതീഷ്, സുജിത അരുൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സുനിൽകുമാർ നന്ദി രേഖപ്പെടുത്തി.

പരിപാടിയിൽ ക്ലബ് അംഗങ്ങളായ ബലാറാം, രാജപ്പൻപിള്ള, ലജിലാൽ, ഫിറോസ്, ശ്രീകുമാർ, ആര്യ, എം.എം. റഷീദ്, വിജയൻ, വിനോദ്, ജോഷി, ചിന്നു ഗിരീഷ്, ബിനു, സ്വാതി, മഞ്ചുലക്ഷ്മി, രജിശിവദാസ്, വിനു, സാബി, നിരഞ്ചൻ ജ്യോതി, നന്ദ ജ്യോതി എന്നിവർ പങ്കെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങളായ സുനു ചന്ദ്രൻ, ശ്രീകുമാർ, ഷിബു, രാംകുമാർ എന്നിവരും ചടങ്ങിൽ സാന്നിധ്യം വഹിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …