
വർക്കല: എക്സൈസ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ആദ്യമായി ശിവഗിരി മഠം സന്ദർശിച്ച് മന്ത്രി ലിജു. ശിവഗിരി മഠത്തിലെത്തി പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികളുമായും ശുഭാംഖാനന്ദ സ്വാമികളുമായും മന്ത്രി ചർച്ച നടത്തി. തുടർന്ന് ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിയിൽ പ്രാർത്ഥനയും പ്രത്യേക പുഷ്പാർച്ചനയും നടത്തി. ശിവഗിരിയുമായുള്ള ആത്മബന്ധം ചെറുപ്പം മുതൽ തന്നെയുണ്ടെന്ന് മന്ത്രി പറഞ്ഞു. “മന്ത്രിയാകുന്നതിന് മുമ്പും ഞാൻ സ്ഥിരമായി ശിവഗിരിയിൽ വരാറുണ്ടായിരുന്നു. ഇന്ന് മന്ത്രിയായ ശേഷം ഇവിടെ എത്തുന്നത് ഒരു കടമയായിട്ടാണ് ഞാൻ കാണുന്നത്. ഇവിടെ നിന്ന് ലഭിക്കുന്ന ആത്മീയവും ധാർമികവുമായ പ്രചോദനം വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയുന്നതല്ല,” മന്ത്രി പറഞ്ഞു.

ശിവഗിരിയുടെ ആത്മീയ നേതൃത്വം കേരള സമൂഹത്തിനാകെ വഴികാട്ടിയാണെന്നും മതനിരപേക്ഷതയും ധാർമിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ശിവഗിരിയുടെ നിലപാട് സമൂഹത്തിന് വലിയ ശക്തിയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. “ഒരു ജനപ്രതിനിധി എന്ന നിലയിലും മന്ത്രിസഭാംഗം എന്ന നിലയിലും ശിവഗിരിയിൽ നിന്ന് ലഭിക്കുന്ന ആത്മീയ പിന്തുണയും വിശ്വാസ്യതയും എന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

എക്സൈസ് മന്ത്രിയായി ചുമതലയേറ്റ ശേഷം ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകളിൽ മയക്കുമരുന്നിനും വ്യാജമദ്യത്തിനുമെതിരായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. “മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗം കുറച്ച് കേരളത്തിൽ സാമൂഹിക ഉത്തരവാദിത്തമുള്ള അന്തരീക്ഷം സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വ്യാജമദ്യത്തിന്റെ ഉത്പാദനവും ഉപയോഗവും കർശനമായി നിയന്ത്രിക്കും. എക്സൈസ് വകുപ്പിന്റെ മുഴുവൻ ശക്തിയും ഉപയോഗിച്ച് ഇത്തരം അനധികൃത പ്രവർത്തനങ്ങൾ അടിച്ചമർത്താനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു,” മന്ത്രി പറഞ്ഞു.
സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് സംസ്ഥാനതലത്തിൽ ശക്തമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ നടക്കുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്തും സംസ്ഥാനത്തിനകത്തെ വിപണനവും ഉപയോഗവും കർശനമായി നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു.ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും പുനരധിവാസ പദ്ധതികൾക്കും സർക്കാർ കൂടുതൽ പ്രാധാന്യം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള ആളുകളെ ഉൾപ്പെടുത്തി തുടർച്ചയായ ബോധവൽക്കരണ പരിപാടികൾ നടപ്പിലാക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.ശിവഗിരി മഠത്തിലെ ആത്മീയ നേതൃത്വത്തിനും മയക്കുമരുന്ന് വ്യാപനത്തിനെതിരെ ശക്തമായ ആശങ്കയും ഇടപെടൽ പദ്ധതികളും ഉണ്ടെന്ന് സ്വാമിമാരുമായുള്ള ചർച്ചയിൽ നിന്ന് മനസ്സിലായതായി മന്ത്രി പറഞ്ഞു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …