Breaking News

അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തിൽ ‘ഒഴിയാതെ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

തിരുവനന്തപുരം: 1970കളിലെ അടിയന്തിരാവസ്ഥക്കാലത്ത് ഇന്ത്യയിലെ സാധാരണ ജനങ്ങൾ നേരിട്ട ഭരണകൂട അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ‘ഒഴിയാതെ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫറൂഖ് അബ്ദുൾ റഹിമാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.ഇൻസൈറ്റ് ദ ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ബാനറിൽ മേത്തിൽ കോമളൻകുട്ടിയാണ് ചിത്രം നിർമ്മിക്കുന്നത്. സോണി സുകുമാരൻ ഛായാഗ്രഹണം നിർവഹിക്കുന്നു. മേത്തിൽ സതീശൻ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.

പ്രേംസായ് ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. കലാസംവിധാനം പ്രമോദ് പള്ളിയിൽ, കോസ്റ്റ്യൂംസ് ലത മോഹൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സ് ഗണേഷ് മാരാർ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്. ബിൻസ് ജോസഫ് ചീഫ് അസോസിയേറ്റ് ഡയറക്ടറായും രാധാകൃഷ്ണൻ ചേലേരി പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. ചിത്രത്തിന്റെ പി.ആർ.ഒ എ.എസ് ദിനേശാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *