
വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അന്താരാഷ്ട്ര നഴ്സസ് ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. “Our Nurses, Our Future – Empowered Nurses Save Lives” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു ദിനാചരണം.ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാക്കത്തോൺ വർക്കല മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. വർക്കല ആയുർവേദ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച വാക്കത്തോണിൽ സ്റ്റാഫ് നഴ്സുമാർ, നഴ്സിംഗ് വിദ്യാർത്ഥികൾ, അധ്യാപകർ, ഹോസ്പിറ്റൽ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

തുടർന്ന് നടന്ന സമ്മേളനം ഹോസ്പിറ്റൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ജ്യോതി ജോസഫ് സ്വാഗതം ആശംസിച്ചു. ഇ.സി.എച്ച്.എസ് വർക്കല ടൗൺ ബ്രാഞ്ച് പ്രതിനിധി നിർമല രാജൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ചീഫ് നഴ്സിംഗ് ഓഫീസർ ബീന മുരളി നഴ്സസ് ദിന സന്ദേശം നൽകി. സ്കൂൾ ഓഫ് നഴ്സിംഗ് സീനിയർ ട്യൂട്ടർ സൗമിയ സുധാകർ നഴ്സസ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡയറക്ടർ ഡോ. എസ്.കെ. നിഷാദ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ടിറ്റി പ്രഭാകരൻ, ആർ.എം.ഒ ഡോ. കെ. ജോഷി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ഷാജി എന്നിവർ ആശംസാപ്രസംഗം നടത്തി.

ചടങ്ങിൽ ഉഷ എസ്, വിഷ്ണുമായ, ദീപ എസ്, റംസി ആർ, ശ്രുതു എസ്, ആഷിയ അഫ്ലത്ത്, കവിത എം.എസ്, ലത എൻ, മിനി ജെ, അജിത കുമാരി വി, ബിന്ധു ബലൻ, രമ്യ എൽ.ആർ, രശ്മി പി.ആർ, സ്മിത എസ്, പ്രിസീന പി.പി, സുജ എസ്.ജി എന്നിവർക്ക് മെറിറ്റോറിയസ് അവാർഡുകളും നഴ്സസ് അവാർഡുകളും ഹോസ്പിറ്റൽ സെക്രട്ടറി വിതരണം ചെയ്തു. എ.എൻ.എം പരീക്ഷയിൽ കേരളത്തിൽ മൂന്നാം റാങ്ക് നേടിയ ശിവഗിരി സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർത്ഥിനി റംസിയെ മെമന്റോ നൽകി ആദരിച്ചു. ആർ.എം.ഒ ഡോ. കെ. ജോഷിയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ഷാജിയും അനുമോദന പ്രസംഗം നടത്തി. ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് ജ്യോതി ലക്ഷ്മി നന്ദി രേഖപ്പെടുത്തി. തുടർന്ന് ജീവനക്കാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ദിനാചരണത്തിന്റെ ഭാഗമായി നഴ്സുമാർ വർക്കലയിലെയും സമീപ പ്രദേശങ്ങളിലെയും അനാഥമന്ദിരങ്ങൾ സന്ദർശിച്ച് അന്തേവാസികൾക്ക് ഭക്ഷണം, വസ്ത്രം, മെഡിക്കൽ സഹായം എന്നിവ വിതരണം ചെയ്തു. കൂടാതെ ഹോസ്പിറ്റലിൽ എത്തിയ രോഗികൾക്കും പൊതുജനങ്ങൾക്കും വിവിധ ആരോഗ്യ പരിശോധനകൾ സൗജന്യമായി സംഘടിപ്പിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …