Breaking News

എം.എൽ.എ ഓ.എസ് അംബികയ്ക്ക് ഫെയ്സ്ബുക്കിൽ അശ്ലീല കമന്റ്; പോലീസ് കേസ് രജിസ്റ്റർ ചെയ്തു

ആറ്റിങ്ങൽ: എം.എൽ.എ ഓ.എസ് അംബികയ്ക്ക് ഫെയ്സ്ബുക്കിൽ അശ്ലീല കമന്റ്. ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച എം.എൽ.എ ഓ.എസ് അംബികയ്ക്ക് ഫെയ്സ്ബുക്കിലൂടെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് പ്രൊഫൈൽ അഡ്‌മിനെതിരെ ആറ്റിങ്ങൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തി ഓ.എസ് അംബിക തന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള അശ്ലീല പരാമർശമാണ് പ്രത്യക്ഷപ്പെട്ടത്.

‘രാജേഷ് കുടുക്ക’ എന്ന പേരിലുള്ള ഫെയ്സ്ബുക്ക് പ്രൊഫൈലിൽ നിന്നാണ് കമന്റ് പോസ്റ്റ് ചെയ്തതെന്നാണ് പരാതി. സംഭവത്തിൽ ഓ.എസ് അംബിക ആറ്റിങ്ങൽ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *