Breaking News

രാജ്യസേവനത്തിനിടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അന്ത്യം; സൈനിക ഉദ്യോഗസ്ഥന് നാടിന്റെ കണ്ണീരോടെ വിട

വർക്കല:രാജ്യസുരക്ഷയ്ക്കായി ജീവിതം സമർപ്പിച്ച ഇന്ത്യൻ ആർമി ഉദ്യോഗസ്ഥൻ വർക്കല കെടാകുളം സ്വദേശിയായ ചെറുകരവീട്ടിൽ മുരുകൻ( അജിത്-39) അന്തരിച്ചു. ദീർഘകാലമായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന അദ്ദേഹം പൂനെ മിലിട്ടറി ആശുപത്രിയിൽ വെള്ളിയാഴ്ച വൈകിട്ട് 3.50-നാണ് അന്തരിച്ചത്.

2023-ൽ കൽക്കട്ടയിൽ സേവനമനുഷ്ഠിച്ചുവരുന്നതിനിടെ മൂന്ന് മാസത്തെ പ്രത്യേക കോഴ്‌സിനായി ജോധ്പൂരിലേക്ക് പോയിരുന്നു. അവിടെ കമ്പ്യൂട്ടർ അധിഷ്ഠിത ജോലികൾ നിർവഹിക്കുന്നതിനിടെയാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ജോധ്പൂരിലെ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പൂനെ മിലിട്ടറി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
നാളുകൾക്ക് ശേഷം ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനെ തുടർന്ന് മുരുകൻ വീണ്ടും ജോലിയിൽ പ്രവേശിച്ചു.

2025 മാർച്ചിൽ ആരോഗ്യനില വീണ്ടും വഷളായതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തുകയുണ്ടായി. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം വലതുവശം തളരുകയും സംസാരശേഷി നഷ്ടപ്പെടുകയും ചെയ്തിരുന്നു.പൂനെയിൽ ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. രാജ്യസേവനത്തിനായി ആത്മാർത്ഥമായി പ്രവർത്തിച്ച മുരുകന്റെ വേർപാട് കുടുംബത്തിനും നാടിനും വലിയ ദുഃഖമായി. ഇന്ത്യൻ ആർമിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിച്ച് ഞായറാഴ്ച ഉച്ചയോടെ രാജ്യത്തിൻ്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടത്തി.
അമ്മ: ഇന്ദിരഅമ്മ. ഭാര്യ: ഇന്ദുലേഖ, മകന്‍: ആദിദേവന്‍.

ധീരസൈനികന് നാടിന്റെ ആദരാഞ്ജലികൾ

Related posts

Leave a Reply

Your email address will not be published. Required fields are marked *